l o a d i n g

കേരള

ഓലഷെഡ്ഡിലുറങ്ങിയ യുവാവ് കാറ്റില്‍ മരം വീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

തൃശൂര്‍- ഏറെ ആഗ്രഹിച്ച് ലഭിച്ച വീട്ടില്‍ താമസം തുടങ്ങും മുന്‍പ് യുവാവ് കാറ്റില്‍ മരംവീണ് മരിച്ചു. പണിതീരാത്ത വീട്ടിലുറങ്ങിയ അമ്മ രക്ഷപ്പെട്ടു. മണലൂര്‍ രണ്ടാം വാര്‍ഡിലെ ഗോതമ്പ് റോഡില്‍ താമസിക്കുന്ന മരംമുറിത്തൊഴിലാളി തൃപ്രണത്ത് വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ ഭാഗമായി വീടിനോടുചേര്‍ന്ന് കെട്ടിയ ഓലഷെഡ്ഡിലാണ് വിഷ്ണു ഉറങ്ങിയിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ കശുമാവ് കടപുഴകി ഷെഡ്ഡിലേക്ക് വീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ വാര്‍പ്പുപണി മാത്രം കഴിഞ്ഞിരുന്നു. അതുകൊണ്ട് ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നത്. സാധാരണ ഇവിടെയാണ് വിഷ്ണുവും ഉറങ്ങാറുള്ളത്. എന്നാല്‍, ഫുട്‌ബോള്‍ ലോകകപ്പ് സന്നാഹമത്സരങ്ങള്‍ തുടങ്ങിയതോടെ രാത്രി ഷെഡ്ഡിലിരുന്ന് മൊബൈല്‍ ഫോണില്‍ മുടങ്ങാതെ കളി ാണുമായിരുന്നു.

അമ്മ തന്നെയാണ് രാവിലെ മരം വീണുകിടക്കുന്നത് ആദ്യം കണ്ടത്. മരം മുറിച്ചുമാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് വള്ളിയമ്മ. അച്ഛന്‍ സുബ്രന്‍ നേരത്തേ മരിച്ചു. മണലൂര്‍ എം.എല്‍.എ. സി. രവീന്ദ്രനാഥ്, മുന്‍ എം.പി. ടി.എന്‍. പ്രതാപന്‍ എന്നിവര്‍ വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026