l o a d i n g

ഇന്ത്യ

തൃണമൂല്‍ ഓര്‍മയില്‍ മറയുമോ... പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓര്‍മയിലേക്ക് മറയുമോ..നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ, വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ രാജ്യസഭയിലും ലോക്‌സഭയിലും സംഭവിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ തന്നെ സൂചന നല്‍കുന്നു.

80 എം.എല്‍.എമാരില്‍ 60 പേരും വിമതസഖ്യത്തിലെത്തുന്നത് അത്യപൂര്‍വ്വമാണെന്നും ഇത്തരത്തില്‍ ഒരു പാര്‍ട്ടി അതിജീവിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സുഖേന്ദു ശേഖര്‍ റേ റഞ്ഞു.

നിയമസഭയില്‍ മാത്രമല്ല, പാര്‍ലമെന്റിലും ഇതിന്റെ അലയൊലിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം എംപിമാരേയും ബാധിച്ചേക്കും. ലോക്‌സഭയില്‍ വൈകാതെ തന്നെ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവിച്ചേക്കാം. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ഈ മാറ്റം കണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഋതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നീ രണ്ട് എം.എല്‍.എ.മാരെ മമത പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഋതബ്രത ബാനര്‍ജി പാര്‍ട്ടിയിലെ 80 എം.എല്‍.എമാരില്‍ 60 പേരുടെയും പിന്തുണ ഉറപ്പാക്കി പ്രതിപക്ഷ നേതാവാകുകയും ചെയ്തു. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.

നിലവില്‍ ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 28 എം.പിമാരാണുള്ളത്. രാജ്യസഭയില്‍ 13 പേരും ഉണ്ട്. ലോക്‌സഭയിലെ 20 എം.പിമാര്‍ വിമത പക്ഷത്തേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026