l o a d i n g

ഗൾഫ്

അസീര്‍ മേഖലയില്‍ 47.3 കോടി റിയാലിന്റെ റോഡ് വികസന പദ്ധതിക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

അബഹ: അസീര്‍ പ്രവിശ്യയിലെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ട് 47.3 കോടി സൗദി റിയാല്‍ ചെലവ് വരുന്ന ഒമ്പത് പ്രധാന റോഡ് വികസന പദ്ധതികള്‍ക്ക് അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ തുടക്കം കുറിച്ചു.

ആകെ 252 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതികള്‍ നിലവില്‍ 5304 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള അസീറിലെ റോഡ് ശൃംഖലയെ കൂടുതല്‍ വിപുലമാക്കും. പ്രദേശത്തിന്റെ തന്ത്രപ്രധാനമായ വളര്‍ച്ചക്കും വിവിധ സ്ഥലങ്ങളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനും പദ്ധതികള്‍ വലിയ തോതില്‍ സഹായകരമാകും.

പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസര്‍, റോഡ് കാര്യ ഡെപ്യൂട്ടി മന്ത്രി എന്‍ജിനീയര്‍ ബദര്‍ അല്‍ ലാമി എന്നിവരുമായി അബഹയില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് റോഡ് പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, അബഹ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുക, അസീറിനെയും ജിസാനെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയുടെ നിര്‍മ്മാണം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. കൂടാതെ, 2034-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായി മേഖലയിലെ ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനുള്ള പദ്ധതികളും വിലയിരുത്തി.

രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഭരണകൂടം നല്‍കുന്ന വലിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ പ്രൊജക്റ്റുകളെന്ന് തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ പറഞ്ഞു. വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗതാഗത മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അസീര്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കാന്‍ പുതിയ റോഡുകള്‍ സഹായിക്കുമെന്ന് മന്ത്രി സാലിഹ് അല്‍ ജാസര്‍ വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും 'സൗദി റോഡ് കോഡും' പാലിച്ചാണ് ഇവ നിര്‍മ്മിച്ചതെന്നും സൗദിയെ ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള ദേശീയ ഗതാഗത തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026