l o a d i n g

ഗൾഫ്

ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് 7 മരണം, 9 പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡില്‍ മിനി ബസ് ട്രക്കിലിടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്, നാല് പേര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.

സാങ്കേതിക തകരാര്‍ കാരണം പാതയുടെ മധ്യത്തില്‍ പെട്ടെന്ന് നിര്‍ത്തിയ ട്രക്കിലേക്ക് മിനി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ഡ്രൈവറുടെ ശ്രദ്ധക്കുറവും കൃത്യമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായത്. വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

റോഡിന്റെ മധ്യഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നത് അതീവ അപകടകരമാണെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സാങ്കേതിക തകരാറോ ഇന്ധനം തീരുകയോ ടയര്‍ തകരാറോ സംഭവിച്ചാല്‍ റോഡിന് മധ്യത്തില്‍ വാഹനം നിര്‍ത്തുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് വഴിവെക്കും. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയാല്‍ 1,000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ലഭിക്കും. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് അധികമായി 500 ദിര്‍ഹം പിഴയും ചുമത്തും.

വാഹനം റോഡില്‍ തകരാറിലായാല്‍ ഡ്രൈവര്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വാഹനത്തിന്റെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉടന്‍ തന്നെ ഓണ്‍ ചെയ്യുക, ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, സാധ്യമാണെങ്കില്‍ വാഹനത്തിന് പിന്നില്‍ സുരക്ഷിതമായ അകലത്തില്‍ വാര്‍ണിംഗ് ട്രയാങ്കിള്‍ വെച്ച് മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുക, യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡിന് സുരക്ഷിതമായ അകലത്തിലേക്ക് മാറി നില്‍ക്കുക, ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുക. വാഹനം മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പോലീസ് പട്രോള്‍ സംഘമെത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026