l o a d i n g

ഗൾഫ്

ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 'ഡബിള്‍ ഷിഫ്റ്റ്' നടപ്പിലാക്കണമെന്ന് ഇസ്പാഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ജിദ്ദ: നിലവിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 'ഡബിള്‍ ഷിഫ്റ്റ്' രീതി നടപ്പിലാക്കുകയോ കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ വേണമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ പേരെന്റ്സ് ഫോറം (ഇ്പാഫ്)) ആവശ്യപ്പെട്ടു. നിരവധി രക്ഷിതാക്കള്‍ കുട്ടികളുടെ പ്രവേശനത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ചില ക്ലാസ്സുകളില്‍ 55-ലധികം കുട്ടികളുള്ളത് പഠനത്തെയും അധ്യാപകരുടെ ശ്രദ്ധയെയും ബാധിക്കുന്നുണ്ടെന്നും, അധിക ഡിവിഷനുകള്‍ അനുവദിച്ച് ഇത് കുറയ്ക്കണമെന്നും ഇസ്പാഫ് നിര്‍ദേശിച്ചു. സ്‌കുള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായും പ്രിന്‍സിപ്പലുമായും ഇസ്പാഫ് പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്‌കൂളിലെ വിവിധ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്കകളും നിര്‍ദേശങ്ങളും ഫോറം ഭാരവാഹികള്‍ സ്‌കൂള്‍ അധികൃതരുമായി പങ്കുവെച്ചു.

പുതിയ നിയമനങ്ങള്‍ നടന്നിട്ടും ഹിന്ദി ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ കൃത്യമായ അധ്യാപകരില്ലാത്ത സാഹചര്യം ഇസ്പാഫ് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഒന്നാം ടേം പരീക്ഷകള്‍ക്കായി പാഠഭാഗങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കണമെന്നും റിവിഷന് മതിയായ സമയം നല്‍കുകയും വേണം. കടുത്ത വേനല്‍ക്കാലം കണക്കിലെടുത്ത് സ്‌കൂളിലെ മൂന്ന് കാമ്പസുകളിലും സ്‌കൂള്‍ ബസുകളിലും എയര്‍ കണ്ടീഷണറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിലെ കുറഞ്ഞ ഗ്രേഡുകള്‍ കാരണം കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് അഡ്മിഷന്‍ ലഭിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്തു. ഇതിനു പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതരുമായി സംസാരിക്കണമെന്ന് അഭ്യര്‍ഥിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വൈകിയുള്ള ഫീസും റീ-അഡ്മിഷന്‍ ഫീസും ഒഴിവാക്കി നല്‍കുകയും ശമ്പളം ലഭിക്കുന്ന സാഹചര്യം പരിഗണിച്ച് എല്ലാ മാസവും ആദ്യ വാരം വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാന്‍ സമയം അനുവദിക്കുകയും വേണം. പാഠപുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, സ്‌കൂളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുന്നത് തടയാനും ഏജന്‍സികളില്‍ നിന്നുള്ള അനാവശ്യ കോളുകള്‍ നിയന്ത്രിക്കാനും കര്‍ശനമായ ഡാറ്റാ പ്രൈവസി പോളിസികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

പുതിയ അഡ്മിഷന്റെ കാര്യത്തില്‍, സ്‌കൂള്‍ നിലവില്‍ പരമാവധി ശേഷിയിലാണെങ്കിലും ഒഴിവുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ ശ്രമിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ ഉന്നയിച്ച മറ്റു വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് കമ്മിറ്റിയും പ്രിന്‍സിപ്പലും ഉറപ്പുനല്‍കിയതായും ഇസ്പാഫ് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ, ജൂണ്‍ 19-ന് നടക്കാനിരിക്കുന്ന 'ഇസ്പാഫ് പേരെന്റ്സ് എക്സലന്‍സ് അവാര്‍ഡ്' ചടങ്ങിലേക്ക് സ്‌കൂള്‍ അധികൃതരെ ഭാരവാഹികള്‍ ക്ഷണിക്കുകയും ചെയ്തു.

ഇസ്പാഫ് പ്രസിഡന്റ് എഞ്ചി. മുഹമ്മദ് ബൈജു, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസല്‍, അഡൈ്വസര്‍ സലാഹ് കാരാടന്‍, വൈസ് പ്രസിഡന്റ് എഞ്ചി. റിയാസ് പി.കെ. എന്നിവരും. സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം, കമ്മിറ്റി അംഗങ്ങളായ ഡോ. മുഹമ്മദ് ആസിഫ് ഖാന്‍, ഡോ. സബ്‌ന കോട്ട എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഫോട്ടോ: ഇസ്പാഫ് പ്രതിനിധികള്‍ സ്‌കൂള്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026