l o a d i n g

ഇന്ത്യ

പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ 'ഇന്ത്യ' മുന്നണി: എന്‍.ഡി.എ സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കും; അടുത്ത യോഗം ഹൈദരാബാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന 'ഇന്ത്യ' (INDIA) മുന്നണി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. ചെറിയ ഇടവേളകളില്‍ യോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ഏകോപിപ്പിക്കാനാണ് 'ഇന്ത്യ' മുന്നണിയുടെ തീരുമാനം. പാര്‍ലമെന്റിലും പുറത്തും വിഷയങ്ങള്‍ ഒത്തൊരുമയോടെ ഉന്നയിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയിട്ടുണ്ട്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ അഞ്ചു നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. മുന്നണി നേതാക്കള്‍ ഇനി കൂടുതല്‍ ഇടവേളകളില്‍ കൂടിക്കാഴ്ച നടത്തുമെന്നും, അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ 25 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലില്ലായ്മ, വിലക്കയറ്റം, നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകള്‍ തുടങ്ങിയ ജനകീയ വിഷയങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. 'ജനങ്ങളുടെ ദുരിതങ്ങളാണ് ഞങ്ങളുടെ പ്രധാന ആശങ്ക. ഈ വിഷയങ്ങളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണ്, ഞങ്ങള്‍ ഇതിനെതിരെ ശക്തമായി പോരാടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ടി.വി.കെയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡി.എം.കെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍, ഡി.എം.കെ ഇപ്പോഴും മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും, അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീര്‍ ഹുസൈന്‍ പ്രതികരിച്ചു. തമിഴക വെട്രി കഴകം മുന്നണിയില്‍ ഇല്ലാത്തതിനാലാണ് അവരെ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മമതയുടെ സാന്നിധ്യം ശ്രദ്ധേയമായി. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും, 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത യോഗത്തില്‍ മുന്നോട്ടുവച്ചു..

പ്രതിപക്ഷ മുന്നണിയുടെ യോഗത്തെ ബി.ജെ.പി പരിഹസിച്ചു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രമാണ് ഇവര്‍ ഒന്നിക്കുന്നതെന്ന് ബി.ജെ.പി എം.പി മനോജ് ടിഗ്ഗ പറഞ്ഞു. 'എവിടെയെല്ലാം രാഹുല്‍ ഗാന്ധിയുണ്ടോ അവിടെയൊന്നും ആരുടെയും ഭാഗ്യം തെളിയാറില്ല' എന്നായിരുന്നു ബി.ജെ.പി നേതാവ് സംബിത് പത്രയുടെ പരിഹാസം. പ്രതിപക്ഷ ഐക്യം വെറും പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026