l o a d i n g

കേരള

നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരിക്ക് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ആസിഫ് കെ യൂസഫ് ഐ.എ.എസ് ചുമതലയേറ്റതിനെതുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ അജിത് കോളശ്ശേരിയ്ക്ക് യാത്രയയപ്പ് നല്‍കി. പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി കൂടിയായ അജിത് കോളശ്ശേരി മാതൃവകുപ്പിലേയ്ക്കാണ് തിരികെപോകുന്നത്. 2016 ലാണ് അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്‌സില്‍ നിയമിതനായത്. വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍, ജനറല്‍ മാനേജര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചശേഷം 2024 ഫെബ്രുവരിയിലാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലെത്തിയത്.

പ്രവാസികള്‍ക്കായി രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ്സ് പദ്ധതികളുടെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും നേതൃപരമായ പങ്കുവഹിച്ചു. നിലവില്‍ 140 രാജ്യങ്ങളില്‍ നിന്നായി എന്റോള്‍ ചെയ്ത 1,70, 000 പ്രവാസി കേരളീയ കുടുംബങ്ങളിലൂടെ 15 ലക്ഷത്തോളം പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍. നോര്‍ക്ക കെയര്‍ പദ്ധതിവിജയത്തിനായുളള പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ യുഡ് സര്‍വ്വീസ് എന്‍ട്രിയും ഇക്കാലത്ത് ലഭിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനായി പോകുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും വഴികാട്ടിയാകുന്ന സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായതും ഇക്കാലത്താണ്.

നോര്‍ക്ക റിക്രൂട്ട്‌മെന്റ് വിഭാഗം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം സുരക്ഷിതവും ചൂഷണരഹിതവും വ്യവസ്ഥാപിതവുമായ വിദേശ കുടിയേറ്റ നടപടികളിലൂടെ രാജ്യത്തെതന്നെ മികച്ച മാതൃകയായി നോര്‍ക്കയ്ക്ക് മാറാനായതും പ്രധാന നേട്ടങ്ങളിലൊന്നാണ്. ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിള്‍ വിന്‍ കേരള, ജര്‍മ്മനിയില്‍ നഴ്‌സിംങ് പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി, ഇലക്ട്രീഷ്യന്‍മാരുടെത് ഉള്‍പ്പെടെ നഴ്‌സിംങ് ഇതര മേഖലകളിലെ ജര്‍മ്മന്‍ റിക്രൂട്ട്‌മെന്റ്. യു.കെ, യു.കെ വെയില്‍സ്, ഡെന്‍മാര്‍ക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്‌മെന്റ് വിലുലീകരണവും എടുത്തുപറയേണ്ടതാണ്.

പ്രവാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (IOM), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ഡെവലപ്‌മെന്റ് (ICMPD) എന്നിവരുമായി ചേര്‍ന്ന് വിവിധ മേഖലകളില്‍ നോര്‍ക്ക റൂട്ട്‌സിന് പ്രവര്‍ത്തിക്കാനായതും ഇക്കാലത്താണ്. കോവിഡ് കാലത്തും, ഉക്രൈന്‍ രക്ഷാദൗത്യ വേളയിലും, കുവൈറ്റ് തീപ്പിടത്തം, ഇസ്രായേല്‍ ഇറാന്‍ രക്ഷാദൗത്യം ഉള്‍പ്പെടെയുളള സമയത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. നാലും, അഞ്ചും ലോക കേരള സഭകളുടെ സംഘാടന ഏകോപനം, അടിയന്തിര ഘട്ടങ്ങളിലെ ഇടപെടുകള്‍ എന്നിവയില്‍ നേതൃപരമായ പങ്കാണ് അജിത് കോളശ്ശേരി വഹിച്ചത്. കോട്ടയം പാമ്പാടി സ്വദേശിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026