l o a d i n g

ഗൾഫ്

അക്ഷരം വായന വേദി: 'എഴുത്തുകാര്‍ മനസ്സുതുറക്കുന്നു' - ശനിയാഴ്ച ജിദ്ദയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

ജിദ്ദ: അക്ഷരം വായന വേദിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'വായനയും എഴുത്തും' എന്ന പരിപാടി ജൂണ്‍ 13 ശനിയാഴ്ച വൈകിട്ട് 7.30-ന് ജിദ്ദ ഷറഫിയ ഐ.ബി.എം ഓഡിറ്റോറിയത്തില്‍ നടക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍, കഥാകാരി റജിയ വീരാന്‍ എന്നിവര്‍ വായനക്കാരുമായി സംവദിക്കും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എ.എം. സജിത്ത് പുസ്തക പരിചയം നിര്‍വഹിക്കും.

സോഷ്യല്‍ മീഡിയയിലെ എഴുത്തിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അബ്ദുല്ല എ. പെരിങ്ങാടി നയിക്കുന്ന ചര്‍ച്ചയില്‍ സലാഹ് കാരാടന്‍, കെ.ടി. അബൂബക്കര്‍, റാഫി കൊച്ചി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഗായിക ആലിയ അബ്ദുല്‍ കരീം, സല്‍ജാസ്, അബ്ദുസ്സുബ്ഹാന്‍, ജസീന ബഷീര്‍ തുടങ്ങിയവര്‍ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.

വൈവിധ്യമാര്‍ന്ന പ്രതിമാസ പരിപാടികളിലൂടെ പ്രവാസികളില്‍ വായന വളര്‍ത്താനും സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കാനും സാധിക്കുന്നുണ്ടെന്ന് അക്ഷരം ടീം ഭാരവാഹികളായ ഇബ്രാഹിം ശംനാട്, എം. അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026