l o a d i n g

ഗൾഫ്

ഒരു തുള്ളി രക്തം, അനേകം ജീവനുകള്‍ക്ക് പ്രതീക്ഷ: ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

റിയാദ്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി, സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ സുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ നടക്കും. ജീവന്‍ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യമായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500-ലധികം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒഐസിസിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സംഘടനകള്‍, മുഖ്യധാരാ കൂട്ടായ്മകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ രക്തദാനത്തിന് സന്നദ്ധരായവരുടെ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്.

രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ലഘുഭക്ഷണ ക്രമീകരണങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കി. വിവിധ മേഖലകളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘമാണ് ക്യാമ്പിന്റെ സമഗ്ര ഏകോപന ചുമതല വഹിക്കുന്നത്.

റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊന്നായി ക്യാമ്പിനെ മാറ്റാനാണ് സംഘാടകരുടെ ലക്ഷ്യം. രക്തദാനം മനുഷ്യജീവന്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും, കൂടുതല്‍ പേര്‍ ഈ സാമൂഹിക സംരംഭത്തിന്റെ ഭാഗമാകണമെന്നും ഒഐസിസി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

രക്തദാനം നടത്തുന്ന എല്ലാവര്‍ക്കും ഒഐസിസിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ, റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന രക്തദാതാക്കള്‍ക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ ഗതാഗത സൗകര്യം ആവശ്യമായാല്‍ ബന്ധപ്പെട്ട ഭാരവാഹികളുമായി മുന്‍കൂട്ടി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാമ്പിലെത്തുന്നവരുടെ സൗകര്യാര്‍ത്ഥം വാഹന പാര്‍ക്കിംഗിനായി സുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഗേറ്റ് നമ്പര്‍ 15-ന് സമീപം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവേശം പകരുന്നതിനായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ്, കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, ട്രഷറര്‍ സന്തോഷ് വിളയില്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026