l o a d i n g

ഗൾഫ്

സലീം കുമാറിനെ അനുസ്മരിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

ജിദ്ദ: മലയാള സിനിമയുടെ പ്രിയ കലാകാരനും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ജനകീയ നടനുമായ സലീം കുമാറിന്റെ വേര്‍പാട് കലാ ലോകത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഫൈസല്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ച യോഗം, മൗനപ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് സലീം കുമാറിന്റെ ചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സലീം കുമാര്‍, ഹാസ്യവേഷങ്ങളിലൂടെയും ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും പൊതുജീവിതത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് നാസര്‍ വെളിയങ്കോട് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം പറഞ്ഞു. ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും ജീവിതവിജയം കൈവരിച്ച സലീം കുമാറിന്റെ ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് ജിദ്ദ കലാരത്‌ന നൃത്ത വിദ്യാലയം ചെയര്‍പേഴ്സണ്‍ ശ്രീതാ അനില്‍കുമാര്‍ പറഞ്ഞു.

പരിപാടിയില്‍ നാണി മാസ്റ്റര്‍ (കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി), സി.എം. അഹമ്മദ് (ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയംഗം), യാസര്‍ നായിഫ് (ഒ.ഐ.സി.സി സൗദി നാഷണല്‍ ട്രഷറര്‍), നാസര്‍ കോഴിത്തൊടി (ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്), പ്രിന്‍സാദ് കാലിക്കറ്റ്, നാസര്‍ സൈന്‍, ഗഫൂര്‍ വണ്ടൂര്‍, ഷൗക്കത് പുഴക്കാട്ടിരി എന്നിവര്‍ സംസാരിച്ചു. യു.എം. ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും മുജീബ് കാളികാവ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026