l o a d i n g

ഗൾഫ്

ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണവുമായി ഐ.സി.എഫ്; അറഫാ പ്രഖ്യാപനങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കാന്‍ ആഹ്വാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

റിയാദ്: വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഹാജിമാര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) മലാസിലെ അല്‍-മാസ് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. അബ്ദുറഹ്‌മാന്‍ സഖാഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജബ്ബാര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു.

ഐ.സി.എഫ് സൗദി നാഷണല്‍ മീഡിയ ആന്‍ഡ് പി.ആര്‍. സെക്രട്ടറി അഷറഫ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അറഫാ മൈതാനിയില്‍ വെച്ച് പ്രഖ്യാപിച്ച ഉന്നതമായ മാനവിക മൂല്യങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യന്റെ രക്തവും സ്വത്തും അഭിമാനവും ഏറെ പവിത്രമാണെന്നും അത് പരസ്പരം ഹനിക്കാന്‍ പാടില്ലെന്നുമുള്ള പ്രവാചക വചനങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ, സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ അല്ലാഹുവെ ഭയപ്പെടണമെന്നും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുരുഷന്മാര്‍ക്ക് ബാധ്യതയുണ്ടെന്നുമുള്ള പ്രസക്തഭാഗങ്ങള്‍ വിശദീകരിച്ച അദ്ദേഹം, ഈ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഹജ്ജ് 'മബ്റൂര്‍' (സ്വീകാര്യമായ ഹജ്ജ്) ആയി മാറുന്നതെന്ന് ഉല്‍ബോധിപ്പിച്ചു.

കഠിനമായ ചൂടിനെയും പ്രയാസങ്ങളെയും അവഗണിച്ച് മക്കയിലും മശാഇറുകളിലും സന്നദ്ധസേവന രംഗത്ത് സജീവമായിരുന്ന ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍മാരെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

തുടര്‍ന്ന് ഹാജിമാരായ മഹ്‌മൂദ് ചെങ്ങളായി, അബ്ദുറഹിമാന്‍ കുറ്റിപ്പാല, ഹുസൈന്‍ പുത്തൂര്‍, ഉമറുല്‍ ഫാറൂഖ്, ഷൗക്കത് ഹാജി എന്നിവര്‍ തങ്ങളുടെ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ചു. ഹജ്ജ് വേളയില്‍ നടത്തിയ സന്നദ്ധസേവനങ്ങളെക്കുറിച്ച് വളണ്ടിയര്‍ പ്രതിനിധി ജംഷീദ് വിശദീകരിച്ചു. അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026