l o a d i n g

കേരള

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം മടങ്ങിയെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2026

നെടുമ്പാശ്ശേരി: ആത്മസമര്‍പ്പണത്തിന്റെ പരിശുദ്ധിയില്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം ഹാജിമാര്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. വെള്ളിയാഴ്ച രാവിലെ 6:51-ന് 395 ഹാജിമാരുമായി ഫ്‌ലൈനാസ് എയര്‍വേയ്സിന്റെ എക്‌സ്.വൈ 9000 നമ്പര്‍ വിമാനം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങി.

പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ, ഹജ്ജ് വഖഫ് മന്ത്രി എന്‍. ഷംസുദ്ദീന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ആദ്യ സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും മെയ് 17-ന് ഷോര്‍ട്ട് ഹജ്ജ് വിഭാഗത്തില്‍ പുറപ്പെട്ട സംഘമാണ് മടങ്ങിയെത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയാണ് ഇവര്‍ മക്കയില്‍ എത്തിയത്. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം മദീന സന്ദര്‍ശിച്ച ഇവര്‍, മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്.

ആത്മസംതൃപ്തിയോടെയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ രാജ്യാന്തര ടെര്‍മിനലായ ടി-3 വഴി പുറത്തിറങ്ങിയത്. ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ടെര്‍മിനലിനുള്ളില്‍ വെച്ചുതന്നെ വിതരണം ചെയ്ത ശേഷമാണ് വളന്റിയര്‍മാര്‍ക്കൊപ്പം ഹാജിമാര്‍ പുറത്തിറങ്ങിയത്. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഹജ്ജ് സെല്ലിലെ അംഗങ്ങള്‍ക്കൊപ്പം 60-ഓളം വളന്റിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രയില്‍ ഒരിടത്തും പ്രയാസങ്ങള്‍ നേരിട്ടില്ലെന്നും സുഗമമായി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞെന്നും എറണാകുളം ചെങ്ങമനാട് സ്വദേശി കൊച്ചുമുഹമ്മദ്, നിലമ്പൂര്‍ സ്വദേശി ഹൈറുല്‍ വറ, വടകര സ്വദേശി നസീബ് എന്നിവര്‍ പറഞ്ഞു. പ്രവാസി സംഘടനകളുടെ ഹജ്ജ് വളന്റിയര്‍മാരുടെ സേവനം വളരെ പ്രശംസനീയമാണെന്നും മടങ്ങിയെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ചയ്ക്ക് എത്തിയ മറ്റൊരു വിമാനത്തില്‍ 401 ഹാജിമാര്‍ കൂടി മടങ്ങിയെത്തി. ഹാജിമാരെ സ്വീകരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് സക്കീര്‍, ഒ.വി. ജാഫര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാന്‍ പുത്തലത്ത്, ഹജ്ജ് സെല്‍ ഓഫീസര്‍ എസ്. നജീബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, സിയാല്‍ അസിസ്റ്റന്റ് മാനേജര്‍ ശങ്കര്‍, നോഡല്‍ ഓഫീസര്‍ പി.എ. അഹമ്മദ് കബീര്‍, ഡോ. പി. നസീര്‍, പി.എം. സലാം, അഷ്‌റഫ് മൂപ്പന്‍, ഹജ്ജ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ടി.വി. മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം. അബ്ദുല്‍ മനാഫ്, സി.എം. അസ്‌ക്കര്‍, എ.എ. ഇബ്രാഹീം കുട്ടി, എം.എ. സുധീര്‍, വി. മുസമ്മില്‍ ഹാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ആദ്യ സംഘം ഹാജിമാരെ മന്ത്രി എന്‍. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026