l o a d i n g

ഗൾഫ്

നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

അസീര്‍- കുളിരലകള്‍ തലോടുന്ന മലനിരകളും ഹരിതാഭയാര്‍ന്ന താഴ്വരകളും ഒന്നാകുന്ന സൗദി അറേബ്യയുടെ സുന്ദരഭൂമിയായ അസീര്‍, വീണ്ടുമൊരു മനംകുളിര്‍ക്കുന്ന വേനല്‍ക്കാല ഉത്സവത്തിന് തിരിതെളിക്കുന്നു. 'ആകാശം നിങ്ങളുടേതാണ്' എന്ന മുദ്രാവാക്യവുമായി അസീര്‍ സമ്മര്‍ സീസണ്‍ 2026-ന് തുടക്കമായി. അസീര്‍ മേഖല ഗവര്‍ണറും ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്ത ഉത്സവത്തില്‍, സന്ദര്‍ശകരെ കാത്തിരിക്കുന്നത് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന നൂറോളം വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ്.

മലമുകളിലെ തണുത്ത കാലാവസ്ഥയും, പൈതൃകം തുടിക്കുന്ന പുരാതന ഗ്രാമങ്ങളും, പ്രകൃതിയുടെ വന്യതയറിഞ്ഞുള്ള കാട്ടുപാതകളും സമന്വയിക്കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. തദ്ദേശീയരും വിദേശികളുമായ മുപ്പത് ലക്ഷത്തിലധികം സഞ്ചാരികളെയാണ് ഇത്തവണ അധികൃതര്‍ സ്വാഗതം ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങളും സാംസ്‌കാരിക പരിപാടികളും കോര്‍ത്തിണക്കിയുള്ള ഈ വസന്തം അസീറിന്റെ മണ്ണില്‍ ഒരു പുതിയ വിനോദസഞ്ചാര ചരിത്രം കുറിക്കുമെന്നുറപ്പാണ്.

പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് വന്‍ ഉണര്‍വേകുന്നതാണ് ഇത്തവണത്തെ സമ്മര്‍ സീസണ്‍. യുവാക്കള്‍ക്കായി അയ്യായിരത്തോളം താല്ക്കാലിക തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ ഒരുങ്ങുന്നത്. വിനോദസഞ്ചാര മേഖലയിലെ താമസസൗകര്യങ്ങളുടെ നിരക്ക് 55 ശതമാനമായി ഉയര്‍ത്താനും, ഓരോ സന്ദര്‍ശകന്റെയും ശരാശരി ചെലവിടല്‍ 1,287 റിയാലായി വര്‍ദ്ധിപ്പിക്കാനും ഈ സീസണിലൂടെ ലക്ഷ്യമിടുന്നു. ഇത് പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുതിയൊരു ഊര്‍ജ്ജം പകരും.

കലയുടെയും സംസ്‌കാരത്തിന്റെയും പ്രൗഢി വീണ്ടെടുത്ത്, നവീകരിച്ച തലാല്‍ മദ്ദാ തിയേറ്ററും ചരിത്രപ്രസിദ്ധമായ സൂഖ് അല്‍ ശുലൂഥാ മാര്‍ക്കറ്റും ഈ സീസണില്‍ പുത്തന്‍ ഭാവത്തില്‍ തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. പ്രാദേശിക കരകൗശല വിദഗ്ധര്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും പുതിയൊരു വിപണി ഒരുക്കുന്ന ഈ മാര്‍ക്കറ്റ് സന്ദര്‍ശകര്‍ക്ക് വേറിട്ടൊരു അനുഭവമാകും. കൂടാതെ സാഹസികത നിറഞ്ഞ 'സായിര്‍' പ്രകൃതിദത്ത പാതകള്‍, 'ഹുസാക്' അഡ്വഞ്ചര്‍ സെന്റര്‍, സംഗീതസാന്ദ്രമായ 'സൗത്ത് അബഹ' ഫെസ്റ്റിവല്‍, 2026 ലോകകപ്പ് ഫാന്‍ സോണ്‍ എന്നിവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

അസീറിലെ വിവിധ ഗവര്‍ണറേറ്റുകളിലായി പരന്നുകിടക്കുന്ന ഈ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് ഇവിടുത്തെ പുരാതന കൊട്ടാരങ്ങളും പൈതൃക ഗ്രാമങ്ങളും അടുത്തറിയാനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. പതിനാലായിരത്തിലധികം ഹോട്ടല്‍ മുറികളും അത്യാധുനിക താമസസൗകര്യങ്ങളുമായി അസീര്‍ മേഖല അതിഥികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായിക്കഴിഞ്ഞു. ഈ സുന്ദരമായ അനുഭവങ്ങള്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'ഡിസ്‌കവര്‍ ആസിര്‍' (ഉശരെീ്‌ലൃ അശെൃ) പ്ലാറ്റ്‌ഫോമിലൂടെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സൗദി വിനോദസഞ്ചാര മന്ത്രാലയത്തിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും നാഷണല്‍ ഇവന്റ്സ് സെന്ററിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ സീസണ്‍ അരങ്ങേറുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026