l o a d i n g

ഗൾഫ്

സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

ദമ്മാം: പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുന്നതില്‍ സൗദിയില്‍ നേരിടുന്ന കാലതാമസം ചൂണ്ടിക്കാട്ടി പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മിറ്റി, കോഴിക്കോട് ലോക്സഭാ മണ്ഡലം അംഗം എം.കെ. രാഘവന് നിവേദനം കൈമാറി. പാസ്പോര്‍ട്ട് പുതുക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും വി.എഫ്.എസ്. അപ്പോയിന്റ്മെന്റ് ലഭിക്കാനുള്ള ബുദ്ധിമുട്ടിന് പുറമെ, അപേക്ഷ സമര്‍പ്പിച്ചാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതുള്‍പ്പെടെയുള്ള പ്രയാസങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇത് അത്യാവശ്യ യാത്രക്കാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സാധാരണ രീതിയില്‍ പാസ്പോര്‍ട്ട് പുതുക്കിയിരുന്ന പ്രവാസികള്‍ പോലും, അവധിക്കാലത്ത് യാത്ര മുടങ്ങുമെന്ന് ഭയന്ന് വലിയ തുക നല്‍കി 'തത്കാല്‍' (Tatkaal) അപേക്ഷ നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ സ്ലോട്ടിനായി വി.എഫ്.എസ്. വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്ന് കാണിക്കുകയും, ചില പ്രത്യേക സമയങ്ങളില്‍ മൂന്നും നാലും ആഴ്ചകള്‍ക്ക് ശേഷമുള്ള ലഭ്യത മാത്രം കാണിക്കുകയും ചെയ്യുന്നതായി പ്രവാസികള്‍ പരാതിപ്പെടുന്നു.

അസ്ലം ചെറുവാടി (പ്രസിഡന്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം കേരള), സലാഹുദ്ദീന്‍ ചേളന്നൂര്‍ (ജില്ലാ പ്രസിഡന്റ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്), സജീര്‍ ടി.സി. (കോര്‍പ്പറേഷന്‍ പ്രസിഡന്റ്) എന്നിവര്‍ എം.കെ. രാഘവനുമായി കൂടിക്കാഴ്ച നടത്തിയാണ് നിവേദനം സമര്‍പ്പിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026