l o a d i n g

ഗൾഫ്

ടി.പി.എം. ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി. സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെത്തിയ പ്രഗത്ഭ എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ ടി.പി.എം. ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി. കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ എലാറ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ജലാല്‍ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബില്‍ മമ്പാട്, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. നേതാക്കളായ സൈതലവി ഏറനാട്, നൗഫല്‍ ഉള്ളാടന്‍, മജീദ് കള്ളിയില്‍, ദയ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് സീതി കോളക്കാടന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ടി.പി.എം. ബഷീറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ സ്‌നേഹോപഹാരം ഷമീം അലി, ജംഷീര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ഹജ്ജ് കര്‍മത്തിനായി സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങളെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങളെയും ടി.പി.എം. ബഷീര്‍ തന്റെ മറുപടി പ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. തന്റെ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, മാറിവരുന്ന കേരള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശകലനം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം കൊടക്കാടിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജംഷീര്‍ മൂന്നിയൂര്‍ സ്വാഗതവും അന്‍വര്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു. ഷമീം അലി പരിപാടി നിയന്ത്രിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026