l o a d i n g

വേള്‍ഡ്

ജറുസലേമില്‍ സോമാലിലാന്‍ഡ് എംബസി തുറന്നു; നടപടിയെ വിമര്‍ശിച്ച് ഒഐസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

ജറുസലേം: ജറുസലേമില്‍ സോമാലിലാന്‍ഡ് തങ്ങളുടെ എംബസി ഔദ്യോഗികമായി തുറന്നു. ആഫ്രിക്കന്‍ രാജ്യമായ സോമാലിലാന്‍ഡിന്റെ സ്വാതന്ത്ര്യം അംഗീകരിച്ച ആദ്യത്തെ രാജ്യമായ ഇസ്രായേലിലാണ് ഈ ചരിത്രപരമായ ചടങ്ങ് നടന്നത്. സോമാലിലാന്‍ഡ് പ്രസിഡന്റ് അബ്ദിറഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലയുടെ ഇസ്രായേലിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് എംബസി പ്രവര്‍ത്തനം ആരംഭിച്ചത്.

സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റിനെ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോണ്‍ സാര്‍ സ്വീകരിച്ചു. ഇസ്രായേലും സോമാലിലാന്‍ഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

എംബസി തുറന്ന നടപടിയെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ (ഒഐസി) ശക്തമായി അപലപിച്ചു. ഈ നടപടി നിയമവിരുദ്ധമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും പ്രമേയങ്ങളുടെയും ലംഘനമാണെന്നും ഒഐസി പ്രസ്താവനയില്‍ വ്യക്തമാക്കി. ജറുസലേമിന്റെ രാഷ്ട്രീയവും നിയമപരവുമായ പദവി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഏത് തീരുമാനങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

അമേരിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, കൊസോവോ, പപ്പുവ ന്യൂ ഗിനിയ, പരാഗ്വേ, ഫിജി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ജറുസലേമില്‍ എംബസി തുറക്കുന്ന എട്ടാമത്തെ രാജ്യമാണ് സോമാലിലാന്‍ഡ്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ വിഷയങ്ങളിലൊന്നായതിനാല്‍, മിക്ക രാജ്യങ്ങളുടെയും എംബസികള്‍ ഇപ്പോഴും ടെല്‍ അവീവിലാണ് പ്രവര്‍ത്തിക്കുന്നത്.

1991-ല്‍ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സോമാലിയയില്‍ നിന്ന് സ്വയംഭരണം പ്രഖ്യാപിച്ച സോമാലിലാന്‍ഡിന്റെ സ്വാതന്ത്ര്യം കഴിഞ്ഞ ഡിസംബറിലാണ് ഇസ്രായേല്‍ അംഗീകരിച്ചത്.

ചിത്രം: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും സോമാലിലാന്‍ഡ് പ്രസിഡന്റ് അബ്ദിറഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലയും ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026