l o a d i n g

ഗൾഫ്

സാങ്കേതിക തകരാര്‍: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒരു മണിക്കൂറിലേറെ വട്ടമിട്ടു പറന്നശേഷം തിരിച്ചിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7:40-ന് ജിദ്ദയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. വിമാനത്തില്‍ 180-ലധികം യാത്രക്കാരുണ്ടായിരുന്നു.

യാത്രയ്ക്കിടെ വിമാനത്തിലെ എന്‍ജിന്‍ വാര്‍ണിംഗ് ലൈറ്റ് പ്രകാശിച്ചതാണ് പൈലറ്റുമാര്‍ തകരാര്‍ ശ്രദ്ധിക്കാന്‍ കാരണമായത്. വിമാനം തിരിച്ചിറക്കി നടത്തിയ പ്രാഥമിക പരിശോധനയില്‍ വിമാനത്തിന്റെ ഫ്യുവല്‍ ഫില്‍ട്ടറില്‍ തകരാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ഈ വിമാനത്തിന് ഓക്‌സിലറി പവര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും, അത് പരിഹരിച്ച ശേഷം സര്‍വീസിന് അനുമതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനം തിരിച്ചിറക്കുന്നതിന് മുന്‍പായി, ലാന്‍ഡിംഗിനായുള്ള സുരക്ഷിത ഭാരത്തിലേക്ക് എത്തുന്നതിനായി ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കുറയ്ക്കുന്ന നടപടി സ്വീകരിച്ചിരുന്നു. വിമാനം സുരക്ഷിതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ 9:00 മണിയോടെ തിരിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 180-ലധികം യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ എയര്‍ലൈന്‍ അധികൃതര്‍ ചെയ്തുവരുന്നു.

വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും, കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026