l o a d i n g

ഗൾഫ്

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ വീണ്ടും ഡ്രൈവറുടെ അനാസ്ഥ; സമയോചിത ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ (IISD) സ്‌കൂളിലെ സ്വകാര്യ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് വീണ്ടും ഗുരുതരമായ അശ്രദ്ധയുടെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന എസ്എംഎസ് കുട്ടിയുടെ പിതാവിന് ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഉടന്‍ തന്നെ പിതാവ് ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടെങ്കിലും, കുട്ടിയെ സ്‌കൂളില്‍ ഇറക്കിവിട്ടതായാണ് ഡ്രൈവര്‍ അറിയിച്ചത്. തുടര്‍ന്ന് ക്ലാസ് ടീച്ചറുമായി സംസാരിച്ചപ്പോള്‍ കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് വീണ്ടും ഡ്രൈവറെ വിളിച്ച് വാഹനം കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ബസിനുള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തുകയായിരുന്നു.

നിലവിലെ അതിശക്തമായ ചൂടില്‍, കുട്ടി കുറച്ചുനേരം കൂടി ബസിനുള്ളില്‍ അകപ്പെട്ടിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. പിതാവിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട ശേഷം വാഹനങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നും, പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് പലതവണ നിര്‍ദേശം നല്‍കിയതാണ്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചിലരുടെ അശ്രദ്ധ മൂലം ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്ന മറ്റു ഡ്രൈവര്‍മാര്‍ക്കും പേരുദോഷമുണ്ടാകുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനായി, എല്ലാ ഡ്രൈവര്‍മാരില്‍ നിന്നും അവരുടെ ഇഖാമ കോപ്പിയോടൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്ത പ്രഖ്യാപനം എഴുതി വാങ്ങണമെന്ന് ഡിസ്പാക് ചെയര്‍മാന്‍ നജീം ബഷീര്‍, സെക്രട്ടറി താജു അയ്യാരില്‍, വൈസ് പ്രസിഡന്റ് മുജീബ് കളത്തില്‍, ട്രഷറര്‍ ആസിഫ് താനൂര്‍ എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026