l o a d i n g

ഗൾഫ്

സഹപ്രവര്‍ത്തകരുടെ സ്മരണയില്‍: കേളി ചെസ്-ക്യാരംസ് ടൂര്‍ണമെന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി മുന്‍ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുല്‍ അസീസിന്റെയും, ഏരിയ മുന്‍ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാര്‍ഥം കേളി റൗദ ഏരിയ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചെസ്-ക്യാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അല്‍ദീവാനിയ ഇസ്തിറാഹയില്‍ നടന്ന ടൂര്‍ണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് സലിം പി.പി. അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണന്‍ ധനുവച്ചപുരം എന്നിവരും കേന്ദ്ര-ഏരിയ ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചെസ് മത്സരത്തില്‍ മുഹമ്മദ് അബ്ദുല്‍ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുല്‍ സലാം രണ്ടാം സ്ഥാനവും നേടി. ക്യാരംസ് ടൂര്‍ണമെന്റില്‍ ഷംസീര്‍ലത്തീഫ് സഖ്യം ജേതാക്കളായപ്പോള്‍, നൗഷിഫ്‌നാസര്‍ എന്നിവര്‍ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.

വിജയികള്‍ക്ക് മെമന്റോകളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തില്‍, ലത്തീഫ്, ജോമോന്‍ സ്റ്റീഫന്‍, ഇസ്മയില്‍, ജോസഫ് മത്തായി, ഷാനു ഭാസ്‌കര്‍ തുടങ്ങിയവര്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മത്സരങ്ങള്‍ക്കുശേഷം പങ്കെടുത്തവര്‍ക്കായി വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷണവും ഒരുക്കിയിരുന്നു. തുടര്‍ന്ന് ഏരിയ അംഗങ്ങള്‍ക്കായി നീന്തല്‍ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാജി കെ.കെ. സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാനു ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026