l o a d i n g

സാംസ്കാരികം

മലയാള സിനിമയില്‍ ചരിത്രം കുറിച്ച് 'വാഗ്ദത്തഭൂമി'; മലയാളത്തിലെ ആദ്യ AI ആര്‍ട്ട്ഹൗസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
June 16, 2026

റിയാദ്: മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ ദൃശ്യഭാഷയ്ക്കും സാങ്കേതിക വിപ്ലവത്തിനും തുടക്കമിട്ട്, മലയാളത്തിലെ ആദ്യത്തെ AI സിനിമയായ 'വാഗ്ദത്തഭൂമി' റിലീസിന് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ AI ആര്‍ട്ട്ഹൗസ് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ലോകസിനിമയുടെ കലാഭാവനയും ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരനായ സിദ്ധിക്ക് പറവൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം, കേരളത്തിലെ മലയോര ജീവിതത്തിന്റെ ആത്മാവിനെയും കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയും മനുഷ്യന്റെ പിതൃഭൂമിയോടുള്ള ആത്മബന്ധത്തെയും ആഴത്തില്‍ അന്വേഷിക്കുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജു വലപ്പന്‍, ശ്രദ്ധേയമായ 'നിഴല്‍ വ്യാപാരികള്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ചിത്രമായിരുന്നു 'നിഴല്‍ വ്യാപാരികള്‍'. സ്വതന്ത്ര സിനിമാപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഷാജു വലപ്പന്‍, AI സിനിമ പോലെയുള്ള പുതുമയാര്‍ന്ന ദൃശ്യപരീക്ഷണങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. സൗദി അറേബ്യയിലെ റിയാദില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസി വ്യവസായിയായ അദ്ദേഹം, തൃശൂര്‍ ജില്ലയിലെ കല്ലേറ്റുംകര സ്വദേശിയാണ്.

കേരളത്തിലെ ഒരു മലയോര കര്‍ഷകനായ സോളമന്‍, ഭാര്യ ക്ലാര, മകന്‍ സാം എന്നിവരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തൊഴില്‍ തേടി കാനഡയിലേക്ക് കുടിയേറിയ സാം, പിതാവിന്റെ സമ്മതമില്ലാതെ തറവാടുവീടും പാരമ്പര്യ കൃഷിഭൂമിയും വില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിതാക്കന്മാരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണും തലമുറകളുടെ വിയര്‍പ്പില്‍ പിറന്ന ഭൂമിയും ഉപേക്ഷിക്കാന്‍ സോളമന് കഴിയുന്നില്ല. ഇതോടെ പിതാവും മകനും തമ്മില്‍ ഉയരുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

പുതുതലമുറയുടെ കുടിയേറ്റ പ്രവണത കേരളത്തിന്റെ മലയോര മേഖലകളെ വയോധികരുടെ താഴ്വരകളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ഗൗരവമായ സാമൂഹിക ചര്‍ച്ചയും ചിത്രം മുന്നോട്ടുവെക്കുന്നു. ഭൂമി എന്നത് വെറും സ്വത്തല്ല, ഓര്‍മ്മയും വേരുകളും മനുഷ്യന്റെ ആത്മാവുമാണെന്ന സന്ദേശമാണ് 'വാഗ്ദത്തഭൂമി' പങ്കുവെക്കുന്നത്. ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ധിക്ക് പറവൂര്‍. സാമൂഹിക വിഷയങ്ങളെ ആഴമുള്ള ദൃശ്യഭാഷയില്‍ അവതരിപ്പിക്കുന്ന സംവിധായകനെന്ന നിലയില്‍ അദ്ദേഹം ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. AI സാങ്കേതികവിദ്യ ഉപയോഗിച്ച് കലാസിനിമയുടെ പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമമാണ് 'വാഗ്ദത്തഭൂമി'യിലൂടെ അദ്ദേഹം നടത്തുന്നത്.

ക്ലാസിക് ലോകസിനിമയുടെ ദൃശ്യഭാഷയും ആധുനിക AI ഇമേജ് സൃഷ്ടി സാങ്കേതികവിദ്യയും സംയോജിപ്പിച്ച അപൂര്‍വമായ സിനിമാറ്റിക് അനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കുറഞ്ഞ ബജറ്റില്‍ ലോകോത്തര ദൃശ്യാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ അക സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്ന ചിത്രമായി 'വാഗ്ദത്തഭൂമി' മാറുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി ഇഹ്ലാസ് റഹ്‌മാന്‍ പ്രവര്‍ത്തിക്കുന്നു. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് വാലപ്പന്‍ ക്രിയേഷന്‍സിന്റെ സിഇഒ ലിന്‍സി ഷാജു വലപ്പന്‍ ആണ്.

നോയല്‍ ഷാജു വലപ്പന്‍, നോവ ഷാജു വലപ്പന്‍, നേഹ ഷാജു വലപ്പന്‍, ജോസ് മാമ്പിള്ളി, ജലീല്‍ ബദുഷാ, സുരേഷ് നെല്ലിക്കോട്, ചന്ദ്രബോസ്, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, നസീമ അറക്കല്‍, നിഖില പി. സോമന്‍, ജസീന കായംകുളം എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ അഭിനയിക്കുന്നവര്‍: ഷാജു വലപ്പന്‍, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയല്‍ ഷാജു വലപ്പന്‍, ജോസ് മാമ്പിള്ളി, നസീമ അറക്കല്‍, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചര്‍, പ്രസിന്‍ കെ. പോണത്, നൗഷാദ് സാഗ, ബക്കര്‍ മാടവന, സിദ്ധിക്ക് പറവൂര്‍ എന്നിവരാണ്.

ചിത്രത്തിന്റെ സ്റ്റുഡിയോ പങ്കാളിയായി ചന്ദ്രബോസ് ബോസ് ബാന്‍ഡ്, കൊടുങ്ങല്ലൂര്‍ പ്രവര്‍ത്തിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026