l o a d i n g

ഗൾഫ്

റാങ്ക് ജേതാവ് തന്‍സീറയെ ജാം ക്രിയേഷന്‍സ് അനുമോദിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

ദമ്മാം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബി.എസ്.സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മുന്‍ പ്രവാസി വിദ്യാര്‍ത്ഥിനി തന്‍സീറ സിദ്ദീഖിനെ ജാം ക്രിയേഷന്‍സ് അനുമോദിച്ചു. റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രവിശ്യയിലെ പ്രമുഖ കലാ-സാംസ്‌കാരിക വേദിയായ ജാം ക്രിയേഷന്‍സ് കണ്‍വീനര്‍ സുബൈര്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. തന്‍സീറയുടെ അസാന്നിധ്യത്തില്‍ പിതാവ് സിദ്ദീഖ് ആലുവ മെമന്റോ ഏറ്റുവാങ്ങി.

ജാം ക്രിയേഷന്‍സ് എക്‌സിക്യൂട്ടീവ് അംഗവും കൂട്ടായ്മയുടെ നാടക-ഷോര്‍ട്ട് ഫിലിം പ്രവര്‍ത്തനങ്ങളില്‍ അഭിനേതാവായും രംഗപട, മേക്കപ്പ് വിദഗ്ധനായും സജീവ സാന്നിധ്യവുമാണ് സിദ്ദീഖ് ആലുവ. ദമ്മാമിലെ അല്‍ മുന സ്‌കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ തന്‍സീറയുടെ ഈ ശ്രദ്ധേയ നേട്ടം പ്രവാസി സമൂഹത്തിനാകെ അഭിമാനകരമാണെന്ന് ജാം ക്രിയേഷന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ മികവിലൂടെ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന തന്‍സീറയുടെ നേട്ടം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സജീവമായി ഇടപെടുന്ന ജാം ക്രിയേഷന്‍സ് കുടുംബത്തിന്റെ അഭിമാന നിമിഷം കൂടിയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സഈദ് ഹമദാനി, അര്‍ഷദ് വാണിയമ്പലം, ജോഷി ബാഷ ആലപ്പുഴ, ഷമീര്‍ പത്തനാപുരം, റിനു അബൂബക്കര്‍, മെഹബൂബ് മുടവന്‍കാട്ടില്‍, സിദ്ദീഖ് ആലുവ എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: എം.ജി സര്‍വകലാശാല റാങ്ക് ജേതാവ് തന്‍സീറയ്ക്കുള്ള മെമന്റോ പിതാവ് സിദ്ദീഖ് ആലുവ ഏറ്റുവാങ്ങുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026