l o a d i n g

ഗൾഫ്

ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

ജിദ്ദ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിസ്സ് അറേബ്യയുംഎന്‍-കം ഫര്‍ട്‌സും സംയുക്തമായി നാളെയും മറ്റന്നാളുമായി (ജൂണ്‍ 18 വ്യാഴാഴം, ജൂണ്‍ 19 വെള്ളി) 'N-Comforts Niss Arabia World Cup Dhamaka 2026' എന്ന പേരില്‍ ദ്വിദിന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജിദ്ദ ശരീഅ സിത്തീനിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

വ്യാഴാഴ്ചയിലെ മത്സരക്രമം: രാത്രി 09:30: ആദ്യ മത്സരത്തില്‍ ബാന്‍ ബേക്കറി എഫ്.സി, ചാര്‍മ്‌സ് എഫ്.സിയുമായി മാറ്റുരയ്ക്കും. രാത്രി 10:45: രണ്ടാം മത്സരത്തില്‍ അറബ് ഡ്രീംസ് എഫ്.സി, സെവന്‍ സ്റ്റാര്‍ എഫ്.സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 12:00: മൂന്നാം മത്സരത്തില്‍ ബ്ലാക്ക് റൈഡേഴ്‌സ് എഫ്.സി, ചാര്‍മ്‌സ് എഫ്.സിയെ നേരിടും. രാത്രി 01:15: വ്യാഴാഴ്ചയിലെ അവസാന മത്സരത്തില്‍ സെവന്‍ സ്റ്റാര്‍ എഫ്.സിയും യാമ്പുവില്‍ നിന്നുള്ള റീം എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും.

മാസങ്ങളായി നിശ്ചലമായിരുന്ന ജിദ്ദയിലെ ഫുട്‌ബോള്‍ ആവേശത്തിനാണ് ഈ ടൂര്‍ണമെന്റിലൂടെ വീണ്ടും തുടക്കമാകുന്നത്. വെള്ളിയാഴ്ചയാണ് ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. അന്നേദിവസം 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ടാലന്റ് ടീന്‍സ് അക്കാദമിയും ഇന്ത്യന്‍ സ്‌കൂള്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.

സൗദി കായിക മന്ത്രാലയത്തിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ 'എന്‍-കംഫര്‍ട്‌സ്' മുഖ്യ പ്രായോജകരും 'റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്', 'ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍' എന്നിവര്‍ സഹപ്രായോജകരുമാണ്. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കായി 'റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സി'ന്റെ ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026