l o a d i n g

ഗൾഫ്

പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

റിയാദ്: കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ പെന്‍ഷന്‍ തുക അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സൗദിയിലെ കെ.എം.സി.സി അംഗങ്ങളുടെ മക്കളില്‍ മദ്രസ, സ്‌കൂള്‍ പത്ത്, പ്ലസ് ടു പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളില്‍ വിജയിച്ചവര്‍ക്കും അനുമോദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്ത, മാറാക്കര പഞ്ചായത്തില്‍ നിന്നുള്ള കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാരെ ആദരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷക്കീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ ഹാജി കല്ലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അലവിക്കുട്ടി മുസ്ലിയാര്‍ ആമുഖ ഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് കൊളംബന്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഫി മേലേതില്‍ പ്രമേയം അവതരിപ്പിച്ചു.

മുജീബ് നെയ്യത്തൂര്‍, ഫൈസല്‍ ചേരട, അബ്ദുസ്സമദ് എം.കെ. നഗര്‍, കെ.ടി. മുസ്തഫ, ബഷീര്‍ നെയ്യത്തൂര്‍, കെ.ടി.എ. റസാഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് കല്ലിങ്ങല്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി പി.പി. മുസ്തഫ സ്വാഗതവും ട്രഷറര്‍ ഫര്‍ഹാന്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026