l o a d i n g

ഗൾഫ്

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായുള്ള ബോധവല്‍ക്കരണ കാമ്പയിന് റിയാദില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

റിയാദ്: 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി, കൊല്ലം കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) റിയാദും വൈദേഹി നൃത്ത വിദ്യാലയവും ചേര്‍ന്ന് റിയാദിലെ ദീദീസ് ബാഡ്മിന്റണ്‍ ക്ലബ്ബില്‍ യോഗാസന പരിശീലനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. റിയാദിലെ സന്നദ്ധപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുത്ത പരിപാടിയില്‍, യോഗയിലൂടെ ഐക്യം, സമാധാനം, സ്‌നേഹം, സൗഹൃദം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയമായ ''ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള യോഗ'' എന്ന സന്ദേശം മുന്‍നിര്‍ത്തി, ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തില്‍ ഐക്യവും സമാധാനവും വളര്‍ത്തുന്നതിനും യോഗാഭ്യാസം എത്രത്തോളം പ്രധാനമാണെന്ന് പരിപാടിയില്‍ വിശദീകരിച്ചു.

യോഗ മനുഷ്യരെ ഒന്നിപ്പിക്കുകയും, സുഖപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നുവെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. ലോക ഐക്യവും സമാധാനവും ശക്തിപ്പെടുത്തുന്നതില്‍ യോഗയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. സമ്മര്‍ദ്ദ നിയന്ത്രണം, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍, മനസ്സമാധാനം, ആരോഗ്യകരമായ ഭക്ഷണശീലം, ശരീരഭാരം നിയന്ത്രിക്കല്‍, ഗുണമേന്മയുള്ള ഉറക്കം എന്നിവയ്ക്ക് ദൈനംദിന യോഗാഭ്യാസം അത്യന്താപേക്ഷിതമാണെന്നും പരിപാടിയില്‍ ഓര്‍മ്മിപ്പിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വൈദേഹി നൃത്ത വിദ്യാലയത്തിലെ രശ്മി വിനോദ്, കെസിഎ പ്രസിഡന്റ് നിസാര്‍ പള്ളിക്കാശേരി, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ജീവന്‍ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീയും വരുണും യോഗാസന പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026