l o a d i n g

ഗൾഫ്

'സവ' മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

ദമ്മാം: കഴിഞ്ഞ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ വിജയിച്ച ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ നാട്ടില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു.

തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയും യു.പി. വിഭാഗം ഹെഡ്മിസ്ട്രസുമായ സബീന സാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടുന്ന കുട്ടികളെ മാത്രം അനുമോദിക്കുന്ന ചടങ്ങുകള്‍ വ്യാപകമായി നടക്കുമ്പോള്‍, വേര്‍തിരിവുകളില്ലാതെ വിജയിച്ച മുഴുവന്‍ കുട്ടികളെയും ചേര്‍ത്തുപിടിച്ച് 'സവ' കാണിച്ച മാതൃക ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു. അധ്യാപന മേഖലയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ സബീന സാജിദിനുള്ള 'സവ'യുടെ ഉപഹാരം വനിതാവേദി ഭാരവാഹികളായ രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിദ നൗഷാദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. സ്‌കൂള്‍ ഭരണസമിതിയംഗം സുഫില്‍ തോമസ്, ഹാരിസ് രാജ, അനീഷ് രവി, ഡോ. അമിത ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അശോകന്‍ ആല സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആലപ്പുഴ ജില്ലയിലെ ജീവകാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം നേടിയ ഹാരിസ് രാജയ്ക്കുള്ള ഉപഹാരം സുഫില്‍ തോമസ് കൈമാറി. 21 വര്‍ഷത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടിയ എക്‌സിക്യൂട്ടീവ് അംഗം ഷിജില ജോഷിക്കുള്ള ഉപഹാരം അനീഷ് രവിയും, ജെ.ഇ.ഇ മെയിന്‍, കുസാറ്റ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഫായിസ് നഫ്‌സലിനുള്ള പുരസ്‌കാരം സബീന സാജിദും സമ്മാനിച്ചു. തുടര്‍ന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഹസ്‌ന അബൂബക്കര്‍, ജോഷി ബാഷ, സിന്ധു രാജേഷ്, പ്രശാന്ത് ചേര്‍ത്തല, രാജേഷ് നായര്‍, കല്ല്യാണി ബിനു, രാമചന്ദ്രന്‍ മാവേലിക്കര, സിദ്ദീഖ് കായംകുളം, നിഖില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിവേദ ശ്രീലാല്‍, സൈഹാന്‍ സിറാജ്, ഹംദ സിദ്ദീഖ്, പൊന്നു എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. സഹ്ല നൗഷാദ് ഖിറഅത്തും, വനിതാ ടീം പ്രാര്‍ത്ഥനാഗാനവും, സൈഹാന്‍, അല്‍ഹാന്‍, ഫിനു, സൈദു എന്നിവര്‍ ദേശീയഗാനവും ആലപിച്ചു. സാജിദ നൗഷാദ് സ്വാഗതവും റിജു ഇസ്മായില്‍ നന്ദിയും പറഞ്ഞു. നൂറ നിറാസ് അവതാരകയായിരുന്നു. സിറാജ് കരുമാടി, ജോഷി ബാഷ, അമിത ശ്രീലാല്‍, അഞ്ജു നിറാസ്, സുബി സിറാസ്, സജീര്‍, ഷെറീന്‍ സജീര്‍, സൗമി നവാസ്, റിന്‍ഷ ഷമീര്‍, നിറാസ് യൂസുഫ്, നൗഷാദ് ആറാട്ടുപുഴ, മാഹീന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ചിത്രം: സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റും മൊമന്റോയും സ്വീകരിച്ച കുട്ടികളും രക്ഷിതാക്കളും അതിഥികള്‍ക്കൊപ്പം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026