l o a d i n g

ഇന്ത്യ

നീറ്റ് പരീക്ഷ നാളെ: നാഗ്പൂരിലെ വിദ്യാര്‍ത്ഥിക്ക് അനുവദിച്ചത് അബുദാബിയിലെ പരീക്ഷാ കേന്ദ്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

നാഗ്പൂര്‍: നാളെ (ജൂണ്‍ 21) നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷക്ക് തയാറെടുക്കുന്ന നാഗ്പൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് വിദേശത്തെ പരീക്ഷാ കേന്ദ്രം. പരീക്ഷക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥിക്ക് അബുദാബിയിലുള്ള പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. പരീക്ഷാ നഗരമായി നാഗ്പൂര്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥിയോടാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പരീക്ഷണം.

ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷയുടെ പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിയ വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. ആദ്യ പരീക്ഷയ്ക്ക് നാഗ്പൂരിലെ സരസ്വതി വിദ്യാലയമായിരുന്നു കേന്ദ്രം.

ആദ്യ ഓപ്ഷനായി നാഗ്പൂരും, തൊട്ടടുത്ത നഗരങ്ങളായ വാര്‍ധ, ഭണ്ഡാര എന്നിവ അടുത്ത ഓപ്ഷനുകളായും നല്‍കിയ വിദ്യാര്‍ത്ഥിക്കാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ കേന്ദ്രമായി ലഭിച്ചത്.

'ഞങ്ങളുടെ കുട്ടിയെ പരീക്ഷയ്ക്കായി വിദേശത്തേക്ക് അയക്കാന്‍ സാധിക്കില്ല. അവന് പാസ്പോര്‍ട്ട് പോലുമില്ല. യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇനി സമയവുമില്ല,' വിദ്യാര്‍ത്ഥിയുടെ പിതാവ് മുഹമ്മദ് താലിബ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ-യോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കുടുംബം എന്‍.ടി.എ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്‍.ടി.എ പിഴവ് സമ്മതിച്ചതായും വിവരങ്ങള്‍ പരിശോധിച്ച ശേഷം പുതിയ അഡ്മിറ്റ് കാര്‍ഡ് നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും കുടുംബം അറിയിച്ചു. എന്‍.ടി.എയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ചയെ മഹാരാഷ്ട്ര മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അനീസ് അഹമ്മദ് കഠിനമായി വിമര്‍ശിച്ചു. കുട്ടിക്കായി നാഗ്പൂരിലോ സമീപ നഗരങ്ങളിലോ ഉടന്‍ തന്നെ പുതിയ കേന്ദ്രം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജൂണ്‍ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എന്‍.ടി.എ ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പോലീസ് സുരക്ഷയോടെയാണ് പരീക്ഷാ സാമഗ്രികള്‍ എത്തിക്കുന്നത്. സി.സി.ടി.വി നിരീക്ഷണം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി നടക്കുന്ന പരീക്ഷയ്ക്കായി 22.79 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026