l o a d i n g

വേള്‍ഡ്

കോവിഡ് ഉണ്ടായതെങ്ങനെ... ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

വാഷിംഗ്ടണ്‍- അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയിലെ തന്റെ അവസാന നാളുകളില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗചിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ പുറത്തുവിട്ട് ടുള്‍സി ഗാബാര്‍ഡ്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടന്ന 'ഗെയിന്‍ ഓഫ് ഫംഗ്ഷന്‍' (വൈറസുകളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന) അപകടകരമായ ഗവേഷണങ്ങള്‍ക്കായി ഫൗചി അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്നുള്ള ഫണ്ട് വകമാറ്റിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ ഗവേഷണങ്ങളാണ് പിന്നീട് കോവിഡ്-19 മഹാമാരിക്ക് കാരണമായ ലാബ് ചോര്‍ച്ചയിലേക്ക് നയിച്ചതെന്നും രേഖകളില്‍ ആരോപിക്കുന്നു.

സാമ്പത്തിക സഹായം നല്‍കിയെന്നതിലുപരി, യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഫൗചി വ്യാജ തെളിവുകള്‍ നല്‍കിയതായും ഇന്റലിജന്‍സ് രേഖകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലാബ് ചോര്‍ച്ചയിലൂടെയാണ് കോവിഡ് ഉണ്ടായതെന്ന അനുമാനങ്ങളെ തള്ളിക്കളയാനും, ഈ വാദത്തെ പിന്തുണച്ച ഗവേഷകരെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. സുതാര്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്നും 'ഒളിച്ചുകളികളുടെ കാലം അവസാനിച്ചു' എന്നുമാണ് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ഗാബാര്‍ഡ് പ്രതികരിച്ചത്.

ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ച ഇന്റലിജന്‍സ് ജീവനക്കാര്‍ക്കും അനലിസ്റ്റുകള്‍ക്കും നേരെ കടുത്ത സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉണ്ടായതായും പലരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായും രേഖകള്‍ സൂചിപ്പിക്കുന്നു. അതേസമയം, മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ 2025 ജനുവരിയില്‍ വൈറ്റ് ഹൗസ് വിടുന്നതിന് തൊട്ടുമുമ്പ് ഫൗചിക്ക് മുന്‍കൂര്‍ പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കിയിരുന്നതിനാല്‍ ഭാവിയിലെ നിയമനടപടികളില്‍ നിന്ന് അദ്ദേഹത്തിന് സംരക്ഷണം ലഭിക്കും. പുറത്തുവന്ന പുതിയ രേഖകളോട് ഡോ. ആന്റണി ഫൗചി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026