l o a d i n g

വേള്‍ഡ്

ഹോളിവുഡ് താരം ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ ഇസ്ലാം സ്വീകരിച്ചു, ആദ്യ നമസ്‌കാരത്തിന്റെ ചിത്രം പുറത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

ജിദ്ദ- വിഖ്യാത ഹോളിവുഡ് ചിത്രങ്ങളായ 'സെവന്‍ ഡോഗ്‌സ്', 'ബ്രേക്കിംഗ് ബാഡ്' എന്നിവയിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയനായ അമേരിക്കന്‍ താരം ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ ഇസ്ലാം സ്വീകരിച്ചു. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഉപദേശകന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍മൊഹ്‌സിന്‍ അല്‍-ഷെയ്ഖ് ആണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

സൗദി അറേബ്യയില്‍ 'സെവന്‍ ഡോഗ്‌സ്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ മുസ്ലിംകള്‍ പരസ്പരം കാണിച്ച കാരുണ്യവും സ്‌നേഹവും ഉദാത്തമായ പെരുമാറ്റവുമാണ് എസ്‌പോസിറ്റോയുടെ ഹൃദയത്തെ സ്പര്‍ശിച്ചത്. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം ജീവിതത്തില്‍ പകര്‍ത്തിയ മനുഷ്യരുടെ സാമീപ്യം അദ്ദേഹത്തില്‍ വലിയൊരു ആത്മീയ പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നു. പൂര്‍ണ്ണമായ സംതൃപ്തിയോടെയും ബോധ്യത്തോടെയും അദ്ദേഹം വിശുദ്ധമായ ശഹാദത്ത് കലിമ (സത്യസാക്ഷ്യം) ചൊല്ലി ഇസ്ലാമിന്റെ ശാന്തിതീരത്തേക്ക് കടന്നു വരികയായിരുന്നു.

ഈ ആത്മീയ യാത്രയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ ഉപദേശകന്‍ തുര്‍ക്കി അല്‍-ഷെയ്ഖ് തന്റെ എക്‌സ് (ത) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇസ്ലാം ആശ്ലേഷിച്ചതിന് ശേഷം എസ്‌പോസിറ്റോ തന്റെ ആദ്യത്തെ നമസ്‌കാരം നിര്‍വഹിക്കുന്ന ദൃശ്യമാണ് അതിലുള്ളത്. ശിലാ കമ്പനിയിലെ ജീവനക്കാര്‍ക്കൊപ്പം പള്ളിയില്‍ വെച്ച് അദ്ദേഹം തികഞ്ഞ ഭക്തിയോടെ പ്രാര്‍ത്ഥനയില്‍ മുഴുകിയ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

'സെവന്‍ ഡോഗ്‌സ്' എന്ന സിനിമയുടെ ചിത്രീകരണത്തിലൂടെ ഇസ്ലാം സ്വീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിത്വമാണ് ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ ബ്രിട്ടീഷ് പ്രൊഡ്യൂസര്‍ സൈറസ് പട്ടേലും ഇസ്ലാം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന് 2025 നവംബര്‍ 7-ന് ലഭിച്ച ഇസ്ലാം മത പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചുകൊണ്ട്, 'എല്ലാ സ്തുതിയും അല്ലാഹുവിനാണ്' എന്ന് തുര്‍ക്കി അല്‍-ഷെയ്ഖ് കുറിച്ചത് ഈ വലിയ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനമായി മാറി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026