l o a d i n g

സാംസ്കാരികം

'ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങള്‍': റിയാദില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

റിയാദ്: ടി.പി.എം ഗ്രൂപ്പ് ചെയര്‍മാനും റിയാദിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. ടി.പി. മുഹമ്മദ് രചിച്ച 'ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങള്‍: അമേരിക്ക മുതല്‍ തുര്‍ക്കിവരെ' എന്ന ഗ്രന്ഥം, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റിയാദില്‍ പ്രകാശിതമായി.

വായനക്കാരെ അകത്തേക്ക് മാത്രം തുറക്കുന്ന വാതില്‍ പോലെ, തന്നോടൊപ്പം കാണാത്ത ലോകത്തേക്കും ദേശങ്ങളിലേക്കും കൈപിടിച്ച് നടത്തുന്ന ശൈലിയാണ് ടി.പി. മുഹമ്മദ് തന്റെ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന്, പുസ്തകം പ്രകാശനം ചെയ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു. വാക്ചാരുത കൊണ്ട് ശില്പനിര്‍മ്മിതമാകുന്ന ദേശസഞ്ചാരമാണ് എഴുത്തുകാരന്‍ തന്റെ പുസ്തകത്തില്‍ പുലര്‍ത്തുന്ന ശൈലീഭാവമെന്ന് പ്രമുഖ എഴുത്തുകാരി സബീന സലി പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

ഷഹബാസ് ബഷീര്‍ ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് വി.പി. സ്വാഗതം ആശംസിച്ചു. സാംസ്‌കാരിക നേതാവ് വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ദമാം) പ്രിന്‍സിപ്പല്‍ നൗഫല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.പി. മുഹമ്മദ് രചിച്ച കവിതാസമാഹാരമായ 'കാവ്യനിലാവു' എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനത്തിനും ഈ വേദി സാക്ഷിയായി. കവിതാസമാഹാരത്തിന്റെ കവര്‍ പ്രകാശനം മാധ്യമം റിപ്പോര്‍ട്ടര്‍ നജീം കൊച്ചുകലുങ്ക് നിര്‍വഹിക്കുകയും ബിസിനസ് ട്രെയിനര്‍ ഇബ്രാഹിം സുബ്ഹാന്‍ ഏറ്റുവാങ്ങുകയും ചെയ്തു.

കെ.എം.സി.സി നേതാവ് ശുഐബ് പനങ്ങാങ്ങര, നാസര്‍ കാരക്കുന്ന് (കേളി), സനൂബ് (കിയോസ്), ഖാദര്‍ (മാനേജര്‍, അല്‍മുന സ്‌കൂള്‍ ദമാം), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സദസ്സില്‍ എഴുത്തുകാരന്‍ ഡോ. ടി.പി. മുഹമ്മദിനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. എഴുത്തുകാരായ സുബൈദ, ഖമര്‍ ബാനു, അനിത്ര, നിഖില തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. മുക്താര്‍ കണ്ണൂര്‍ നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026