l o a d i n g

സാംസ്കാരികം

അമ്മ'യില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഇടക്കാല ഭരണത്തിനായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റി; നേതൃനിരയില്‍ കൂട്ടരാജി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026


കൊച്ചി: ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിനെത്തുടര്‍ന്ന് മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' കടുത്ത പ്രതിസന്ധിയിലേക്ക്. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും നാല് മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. നടനും പാലക്കാട് എംഎല്‍എയുമായ രമേശ് പിഷാരടിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. കെ.ബി. ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജിവെച്ചത്. സംഘടനയിലെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കൂട്ടരാജി. ഭരണസമിതിയുടെ രാജിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവരും 'അമ്മ'യിലെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടുണ്ട്.

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനിടെ, പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ചുവെങ്കിലും സംഘടനയിലെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കടുത്ത ആഭ്യന്തര ഭിന്നതയും ഇപ്പോഴും തുടരുകയാണ്.

സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതിലും കണക്കുകള്‍ അവതരിപ്പിക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടുവെന്നാരോപിച്ച് ഒരുകൂട്ടം അംഗങ്ങള്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ട്രഷറര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് നീക്കമുണ്ടായതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. കണക്കുകള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന അംഗങ്ങള്‍ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്വേത മേനോന്‍ സംഘടനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്. 'സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ അനാവശ്യമായി ഇടപെടുകയും താന്‍ ഒരു പാവയായി ഇരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്,' എന്ന് അവര്‍ വ്യക്തമാക്കി. പ്രാഥമിക അംഗത്വം കൂടി ഒഴിഞ്ഞുകൊണ്ടാണ് ശ്വേത മേനോന്‍ നേതൃത്വത്തില്‍ നിന്ന് പടിയിറങ്ങിയത്.

ഭരണസമിതിയുടെ കൂട്ടരാജിയെത്തുടര്‍ന്ന് നേതൃത്വമില്ലാതായ 'അമ്മ' സംഘടനയെ കരകയറ്റാന്‍ നിയോഗിക്കപ്പെട്ട അഡ്ഹോക് കമ്മിറ്റിക്ക് മുന്നിലുള്ളത് നിര്‍ണായകമായ വെല്ലുവിളികളാണ് സംഘടനയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനൊപ്പം, കടുത്ത ആഭ്യന്തര തര്‍ക്കങ്ങളെ പരിഹരിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് രമേശ് പിഷാരടി നേതൃത്വം നല്‍കുന്ന കമ്മിറ്റിക്ക് മുന്നിലുള്ളത്. നാല് മാസത്തിനുള്ളില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നതാണ് അഡ്ഹോക് കമ്മിറ്റിയുടെ ഏറ്റവും വലിയ കടമ്പ. സംഘടനയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന കടുത്ത ഗ്രൂപ്പിസവും അഭിപ്രായ ഭിന്നതകളും മറികടന്ന്, പക്ഷപാതമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക എന്നത് വെല്ലുവിളിയാണ്.

മുന്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം സാമ്പത്തിക ക്രമക്കേടുകളാണ്. സംഘടനയുടെ ഫണ്ട്, വരവ്-ചെലവ് കണക്കുകള്‍ എന്നിവയില്‍ അടിയന്തരമായി ഓഡിറ്റിംഗ് നടത്തി, അംഗങ്ങള്‍ക്ക് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. അധ്യക്ഷ ശ്വേത മേനോന്‍, ലക്ഷ്മിപ്രിയ തുടങ്ങിയ പ്രമുഖര്‍ പ്രാഥമിക അംഗത്വം കൂടി രാജിവെച്ചത് സംഘടനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇവരെയെല്ലാം കൂട്ടിയോജിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

2024-ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി രാജിവെച്ചിരുന്നു. അതിനുശേഷം ചുമതലയേറ്റ വനിതാ നേതൃത്വത്തിലുള്ള ഭരണസമിതിക്കും ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്‍പേ പടിയിറങ്ങേണ്ടി വന്നത് സംഘടനയുടെ അടിത്തറയെത്തന്നെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. സംഘടനയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അടിയന്തരമായി പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ടെന്നും, സുതാര്യമായ പ്രവര്‍ത്തനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ 'അമ്മ'യുടെ ഭാവി ഇരുളിലാകുമെന്നും സിനിമാ ലോകം ആശങ്കപ്പെടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026