l o a d i n g

വേള്‍ഡ്

അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ കുറ്റത്തിന് ഒരു ഇന്ത്യന്‍ വംശജന് ഇംഗ്ലണ്ടിലെ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. വോള്‍വര്‍ഹാംപ്ടണ്‍ സ്വദേശിയായ ഇന്ത്യന്‍ വംശജന്‍ ജസ്‌കിരത് സിംഗിനെയാണ് (25) കാന്റര്‍ബറി ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

അനധികൃതമായി കുടിയേറ്റത്തിന് സഹായിച്ചുവെന്ന കുറ്റം പ്രതി സമ്മതിച്ചിരുന്നു. നാല് വര്‍ഷത്തോളമായി താന്‍ ഈ റാക്കറ്റ് നടത്തിവരികയാണെന്നും, ഒന്‍പത് മാസത്തിനിടെ ആഴ്ചയില്‍ 60 പേരെ വീതം ഫ്രാന്‍സിലേക്ക് കടത്തിയെന്നും ജസ്‌കിരത് വോയിസ് നോട്ടിലൂടെ അവകാശപ്പെട്ടിരുന്നു. ഇത് കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചു.

ഒരേസമയം 15 പേരെ വീതം വലിയ ട്രക്കുകളില്‍ ഒളിപ്പിച്ചുകടത്തുന്നതായിരുന്നു ജസ്‌കിരതിന്റെ രീതി. ഇതിനായി ഡ്രൈവര്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതും യാത്രാ ക്രമീകരണങ്ങള്‍ നടത്തുന്നതും ഇയാളായിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ 1,85,000 പൗണ്ടിലധികം (ഏകദേശം 2 കോടി രൂപയിലേറെ) ഇയാള്‍ സമ്പാദിച്ചതായി കോടതി കണ്ടെത്തി. 2024 ഡിസംബറില്‍ ഡോവറില്‍ വെച്ച് ഒരു ട്രക്കില്‍ നിന്ന് 11 ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്തിയതോടെയാണ് കേസ് പുറത്തറിയുന്നത്. പിന്നീട് 2025 ജനുവരിയിലും മറ്റൊരു ലോറിയില്‍ നാല് ഇന്ത്യാക്കാര്‍ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജസ്‌കിരത് സിംഗ് പിടിയിലാകുന്നത്.

അപകടകരവും തിങ്ങിനിറഞ്ഞതുമായ അവസ്ഥയിലാണ് ആളുകളെ ട്രക്കുകളില്‍ കടത്തിയിരുന്നത്. ഇതില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ഇത്തരം പ്രവര്‍ത്തികള്‍ വലിയ ജീവഹാനിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ജഡ്ജി അലിസണ്‍ റസ്സല്‍ നിരീക്ഷിച്ചു. പ്രതി ഈ സംഘത്തിന്റെ ലോജിസ്റ്റിക്‌സ് മാനേജരും കോര്‍ഡിനേറ്ററുമായിരുന്നുവെന്നും സാമ്പത്തിക നേട്ടത്തിനായിട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും കോടതി വ്യക്തമാക്കി.

പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലായിരുന്നുവെന്നും, ഇയാള്‍ ഈ സംഘത്തിലെ ഒരു ചെറിയ കണ്ണിയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് പണം വാരിവിതറുന്ന വീഡിയോകളും ടിക്കോക്ക് വഴി ആളുകളെ കടത്താന്‍ പരസ്യം നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് സമ്പാദിച്ച അനധികൃത പണം കണ്ടുകെട്ടാനുള്ള നടപടികളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് പോവുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026