l o a d i n g

കായികം

റൊണാള്‍ഡോയ്ക്ക് ചരിത്ര റെക്കോര്‍ഡ്; ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്തുതരിപ്പണമാക്കി പോര്‍ച്ചുഗല്‍ (5-0)

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

ഹൂസ്റ്റണ്‍ -2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചരിത്രപരമായ ഇരട്ട ഗോള്‍ മികവില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ തങ്ങളുടെ കരുത്ത് തെളിയിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പോര്‍ച്ചുഗീസ് പടയുടെ പൂര്‍ണ്ണാധിപത്യമാണ് കാണാന്‍ കഴിഞ്ഞത്.
ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന്റെ സമ്മര്‍ദ്ദത്തിലായിരുന്ന പോര്‍ച്ചുഗല്‍, റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങള്‍ക്ക് കീഴില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം

മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. ജാവോ കാന്‍സെലോയുടെ മികച്ചൊരു ക്രോസ് സ്വീകരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടു. ഈ ഗോളോടെ ആറ് വ്യത്യസ്ത ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരംഎന്ന സമാനതകളില്ലാത്ത റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി.
17-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് റൊണാള്‍ഡോയുടെ തന്ത്രപരമായ നീക്കത്തിലൂടെ നുനോ മെന്‍ഡസിലേക്ക് എത്തുകയും, മെന്‍ഡസ് അത് മനോഹരമായി വലയിലെത്തിച്ച് പോര്‍ച്ചുഗലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം (18 ഗോളുകള്‍) എന്ന ഇതിഹാസ താരം യുസേബിയോയുടെ റെക്കോര്‍ഡും റൊണാള്‍ഡോ മറികടന്നു.

രണ്ടാം പകുതിയിലെ പോരാട്ടം

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ഒറ്റാബെക്ക് ഷുകുറോവ് ഒരു ഗോള്‍ മടക്കിയെന്ന് തോന്നിച്ചെങ്കിലും, ഢഅഞ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തുകയും ഗോള്‍ നിഷേധിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ കളി പൂര്‍ണ്ണമായും നിയന്ത്രിച്ച പോര്‍ച്ചുഗല്‍ പകരക്കാരെ ഇറക്കി പരീക്ഷണം നടത്തി. 60-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് - ജാവോ ഫെലിക്‌സ് സഖ്യത്തിന്റെ നീക്കത്തിനൊടുവില്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രതിരോധ താരം അബ്ദുകോദിര്‍ ഖുസനോവിന്റെ ശരീരത്തില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി.
ഹാട്രിക് തികയ്ക്കാന്‍ റൊണാള്‍ഡോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഉസ്‌ബെക് ഗോള്‍കീപ്പര്‍ അബ്ദു വോഹിദ് നെമാതോവിന്റെ മികച്ച സേവുകള്‍ തടസ്സമായി. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ (87ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ലിയാവോ നെല്‍സണ്‍ സെമെഡോയുടെ അസിസ്റ്റില്‍ നിന്ന് പോര്‍ച്ചുഗലിന്റെ അഞ്ചാം ഗോള്‍ പൂര്‍ത്തിയാക്കി.

അടുത്ത റൗണ്ടിലേക്ക് പോര്‍ച്ചുഗല്‍

രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റും മികച്ച ഗോള്‍ ശരാശരിയുമുള്ള പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ലോകകപ്പിലെ കന്നി അങ്കത്തിനെത്തിയ ഉസ്‌ബെക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026