l o a d i n g

കേരള

ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകില്ലെന്ന് തിരുവനന്തപുരം മേയര്‍: സത്യപ്രതിജ്ഞ വീണ്ടും നടത്തും; കോര്‍പ്പറേഷനെ ആര്‍എസ്എസ് കാര്യാലയമായി മാറ്റിയെന്ന് പ്രതിപക്ഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ വിഷയത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്. വിധിയെ പൂര്‍ണ്ണമായി മാനിക്കുമെന്നും അപ്പീലിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും, കൗണ്‍സിലര്‍മാരുമായി ആലോചിച്ച് പുതിയ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, നിയമപരമായ പ്രതിസന്ധികളുണ്ടെങ്കിലും ഭരണത്തെ അത് ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് മേയര്‍ പ്രകടിപ്പിച്ചത്. ജയിലിലായ കൗണ്‍സിലര്‍ ആര്‍. സുഗതന്റെ കാര്യത്തില്‍ നിയമപരമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധി പ്രകാരം തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതില്ലെന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയ മേയര്‍, എതിര്‍ഭാഗം രാഷ്ട്രീയ പ്രേരിതമായാണ് കേസ് കൊടുത്തതെന്ന് ആരോപിച്ചു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മറ്റ് കൗണ്‍സിലര്‍മാരുടെ കാര്യത്തിലും നിയമവശം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബിജെപിയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ്.പി. ദീപക് രംഗത്തെത്തി. വര്‍ഗീയത രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഗണഗീതം പാടിയ നടപടി നിയമലംഘനമാണെന്ന് കുറ്റപ്പെടുത്തി. കോര്‍പ്പറേഷനെ ആര്‍എസ്എസ് കാര്യാലയമായി മാറ്റിയെന്നും, ഭരണഘടനാപരമായ മതേതരത്വം അട്ടിമറിക്കപ്പെട്ടുവെന്നും ദീപക് ആരോപിച്ചു. 45 ദിവസമായി കൗണ്‍സില്‍ യോഗം ചേരാത്തത് ഭരണസ്തംഭനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026