l o a d i n g

ഗൾഫ്

ജിദ്ദയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 12 കുടിവെള്ള പ്ലാന്റുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി: നടത്തിപ്പുകാര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ജിദ്ദ: ജിദ്ദയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവന്ന 12 കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പ്ലാന്റുകള്‍ ഉടന്‍ തന്നെ അധികൃതര്‍ സീല്‍ ചെയ്യുകയും, ഇതില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തു. ഇവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എട്ട് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്ന തരത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുക, പൊതു കുടിവെള്ള ശൃംഖലയില്‍ നിന്ന് അനുവാദമില്ലാതെ വെള്ളം ശേഖരിക്കുക, ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ പേരിലുള്ള കുപ്പികളില്‍ നിയമവിരുദ്ധമായി വെള്ളം നിറച്ച് വില്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലംഘനങ്ങള്‍.

കുടിവെള്ള വില്‍പ്പനയുടെയും ചില്ലറ വ്യാപാരത്തിന്റെയും പേരില്‍ ലൈസന്‍സ് നേടിയ ശേഷം, അതിന്റെ മറവില്‍ വലിയ തോതിലുള്ള ഉല്‍പ്പാദന-വിതരണ ശൃംഖലകള്‍ ഇവര്‍ നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ആരോഗ്യ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

വാണിജ്യപരമായ ഒളിച്ചുകളികള്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കല്‍, നികുതി ഇന്‍വോയ്സുകള്‍ നല്‍കാതിരിക്കല്‍, തൊഴില്‍ നിയമങ്ങളുടെ ലംഘനം, ജലവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ ഒട്ടനവധി കുറ്റകൃത്യങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026