l o a d i n g

കേരള

വെള്ളാപ്പള്ളി നടേശനെതിരായ കേസുകളും പി.എസ്.സി ക്രമക്കേടുകളും: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2026

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ കേസുകളിലും 2019-ലെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിലും സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിര്‍. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരില്‍ കണ്ട് സമര്‍പ്പിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ വിവിധ സമയങ്ങളില്‍ ഉയര്‍ന്നിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആരോപണങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകുന്നില്ലെന്ന് സികെ ശാക്കിര്‍ ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി പോലീസിന്റെ അന്വേഷണത്തെ വിമര്‍ശിച്ചിരുന്നു. കേസില്‍ അടിയന്തരമായി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം വന്നിട്ടും നടപടികള്‍ ഇഴയുകയാണ്. കൂടാതെ, എസ്.എന്‍.ഡി.പി നേതാവ് മഹേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ ജാമ്യമെടുക്കാത്തത് നിയമസംവിധാനത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെ അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2019-ലെ പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയും, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സികെ ശാക്കിര്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നിസാമും നടത്തിയ തട്ടിപ്പ് കേസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും, ഇത് കേവലം രണ്ട് വ്യക്തികളില്‍ ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എസ്.സി ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരം ക്രമക്കേടുകള്‍ നടക്കില്ലെന്നും, ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമഗ്രമായ പുനരന്വേഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026