l o a d i n g

ഗൾഫ്

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി ചെലവേറും: നിരക്കുകള്‍ കുത്തനെ കൂട്ടി; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2026

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഫീസ് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ:
15 വയസ്സിന് മുകളിലുള്ളവര്‍ക്ക് 36 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ ഫീസ് 2,500 രൂപയും, തത്കാല്‍ ഫീസ് 5,000 രൂപയുമാണ്. 60 പേജുള്ള പാസ്പോര്‍ട്ടിന് ഇത് യഥാക്രമം 3,500 രൂപയും 6,000 രൂപയുമായിരിക്കും. നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയത് എടുക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 36 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ ഫീസായി 5,000 രൂപയും തത്കാല്‍ ഫീസായി 7,500 രൂപയും നല്‍കണം. 60 പേജുള്ള പാസ്പോര്‍ട്ടിന് ഇത് 6,000 രൂപയും 8,500 രൂപയുമാണ്.

18 വയസ്സില്‍ താഴെയുള്ളവരുടെ പുതിയ പാസ്പോര്‍ട്ട് അല്ലെങ്കില്‍ പുതുക്കലിന് (36 പേജ്) സാധാരണ ഫീസ് 1,750 രൂപയും തത്കാല്‍ ഫീസ് 4,250 രൂപയുമാണ്. ഇതേ വിഭാഗത്തില്‍ നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം ഫീസ് യഥാക്രമം 4,250 രൂപയും (സാധാരണം), 6,750 രൂപയും (തത്കാല്‍) ആയിരിക്കും. മറ്റ് പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലും സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026