l o a d i n g

ഗൾഫ്

സൗദിയില്‍ വന്‍ ലഹരിവേട്ട; കരിങ്കല്‍ ക്രഷറിനുള്ളില്‍ ഒളിപ്പിച്ചത് 14 ലക്ഷം ഗുളികകള്‍; ഒരു വിദേശി അടക്കം നാലുപേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2026

റിയാദ്: സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ കരിങ്കല്‍ ക്രഷര്‍ മെഷീനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 14 ലക്ഷത്തിലധികം ആംഫെറ്റാമിന്‍ ഗുളികകള്‍ അധികൃതര്‍ പിടികൂടി. സംഭവത്തില്‍ മയക്കുമരുന്ന് കടത്താന്‍ നേതൃത്വം നല്‍കിയ ഒരു വിദേശി അടക്കം നാല് പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു.

പിടിയിലായവരില്‍ ലഹരി വസ്തുക്കള്‍ കടത്തിയ ജോര്‍ദാന്‍ സ്വദേശിയും, അത് കൈപ്പറ്റാനെത്തിയ മൂന്ന് സൗദി പൗരന്മാരും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷയെയും യുവതലമുറയെയും ലക്ഷ്യമിട്ടുള്ള ലഹരി കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ്.

ജൂണ്‍ മാസത്തില്‍ മാത്രം നിരവധി വലിയ മയക്കുമരുന്ന് കടത്തുകളാണ് സൗദി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തത്. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറി ലെബനന്‍ അധികൃതരുമായി ചേര്‍ന്ന് 39 ലക്ഷം ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎഇയില്‍ ഒരു ക്രിമിനല്‍ സംഘത്തെ തകര്‍ക്കുകയും 2,67,300 ഗുളികകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 8,45,087 ഗുളികകള്‍ ജൂണ്‍ തുടക്കത്തില്‍ കിഴക്കന്‍ മേഖലയില്‍നിന്ന് പിടികൂടിയിരുന്നു. രാജ്യത്തെ ലക്ഷ്യമിട്ടുള്ള കുറ്റവാളി സംഘങ്ങളെ മേഖലയിലെ പങ്കാളികളുമായി ചേര്‍ന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ ബിന്‍ അബ്ദുള്‍ മൊഹ്സന്‍ ബിന്‍ ഷല്‍ഹൂബ് വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026