l o a d i n g

ഗൾഫ്

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ്: ആദ്യ ട്രെയിന്‍ ചൊവ്വാഴ്ച ഫുജൈറയില്‍ നിന്ന്; യാത്രാസമയം കുറയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2026

ദുബായ്: യുഎഇയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍, ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച രാവിലെ 5:34-ന് ഫുജൈറയില്‍ നിന്ന് പുറപ്പെടും. ഇതോടെ യുഎഇയുടെ ദേശീയ പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ആദ്യ സര്‍വീസ് ഫുജൈറയില്‍ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്കാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വെറും ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും.

യാത്രാ ശൃംഖല ഘട്ടംഘട്ടമായാണ് വിപുലീകരിക്കുക. സെപ്റ്റംബര്‍ 30ന് ദുബായ്, അല്‍ ദൈദ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമാകും. ഡിസംബര്‍ 30ന് അല്‍ ദഫ്ര സ്റ്റേഷനുകളും 2027 മാര്‍ച്ച് 30ന് ഷാര്‍ജ സ്റ്റേഷന്‍നും പ്രവര്‍ത്തന സജ്ജമാകും.

യാത്രക്കാര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കുന്നതിനായി അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഒരുക്കിയിട്ടുള്ളത്. വ്യക്തമായ ബോര്‍ഡുകള്‍, സഹായത്തിന് പ്രത്യേക സംഘങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, പാര്‍ക്കിങ് സംവിധാനം എന്നിവ സ്റ്റേഷനുകളില്‍ ലഭ്യമാണ്. ട്രെയിനിനുള്ളില്‍ സൗജന്യ വൈ-ഫൈ, ഓരോ സീറ്റിലും ചാര്‍ജിങ് പോര്‍ട്ടുകള്‍, മടക്കാവുന്ന ടേബിളുകള്‍, ലഗേജ് റാക്കുകള്‍, കൂടുതല്‍ കാലുകള്‍ നീട്ടിവെക്കാനുള്ള സൗകര്യം എന്നിവയുണ്ട്. ഡ്രൈവിങ്ങിന്റെ സമ്മര്‍ദ്ദമില്ലാതെ, ശാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനോ വിശ്രമിക്കാനോ യാത്രക്കാര്‍ക്ക് സാധിക്കുമെന്നതാണ് റെയില്‍ യാത്രയുടെ പ്രധാന ആകര്‍ഷണം.

ഇത്തിഹാദ് റെയില്‍ മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പുറപ്പെടുന്ന സ്റ്റേഷന്‍, തീയതി, തിരിച്ചുള്ള യാത്ര (ആവശ്യമെങ്കില്‍), യാത്രാ ക്ലാസ് എന്നിവ തിരഞ്ഞെടുത്ത ശേഷം പേയ്മെന്റ് പൂര്‍ത്തിയാക്കി ടിക്കറ്റുകള്‍ നേടാം.

പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ യുഎഇയിലെ 11 നഗരങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയൊരു യാത്രാ ശൃംഖലയായി ഇത് മാറും. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ അല്‍ യലായിസ്, ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റി എന്നിവയ്ക്ക് പുറമെ ഫുജൈറ, അല്‍ ദൈദ്, അല്‍ മിര്‍ഫ, അല്‍ സില, അല്‍ റുവൈസ് (അല്‍ ദന്ന), മദീനത്ത് സായിദ്, ലിവ, അല്‍ ഫയ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. നിത്യയാത്രക്കാര്‍, കുടുംബങ്ങള്‍, ബിസിനസ് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ റെയില്‍ ശൃംഖല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026