l o a d i n g

കേരള

പിണറായിയുടെ വിമാനയാത്ര മുടങ്ങി, പ്രോട്ടോക്കോള്‍ വിഭാഗത്തോട് വിശദീകരണം തേടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2026

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ വിഭാഗത്തോട് വിശദീകരണം തേടി.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡല്‍ഹി-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്കായി ഒന്നരയോടു കൂടി കേരള ഹൗസില്‍നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് വിമാനത്തില്‍ കയറാനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്.

വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സാധാരണയായി വിഐപി യാത്രകള്‍ ഏകോപിപ്പിക്കുന്നത് പ്രോട്ടോക്കോള്‍ വിഭാഗമാണെങ്കിലും ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്ക്കായി നല്‍കേണ്ട ബഗ്ഗി ഉള്‍പ്പെടെയുള്ള യാതൊരുവിധ വിഐപി പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് പ്രോട്ടോക്കോള്‍ വിഭാഗം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് ഡല്‍ഹി കേരള ഹൗസില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026