l o a d i n g

ഗൾഫ്

മാപ്പിളപ്പാട്ട് സന്ധ്യയൊരുക്കി 'സന്ധ്യാരാഗം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

ജിദ്ദ: ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന 'മൊഞ്ചുള്ള മലബാര്‍' സംഗീതനിശ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് നവ്യാനുഭമായി. ജിദ്ദയിലെ സംഗീതവേദികളില്‍ നിറസാന്നിധ്യമായ 'സന്ധ്യാരാഗ'മാണ് പരിപാടി സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ടിന്റെ ആചാര്യന്‍ മോയിന്‍കുട്ടി വൈദ്യരുടെ ഗാനങ്ങള്‍ ഉള്‍പ്പെടെ, പഴയതും പുതിയതുമായ മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീതനിശ സദസ്സിന്റെ വലിയ കയ്യടി നേടി. മലബാറിന്റെ തനത് മാപ്പിളപ്പാട്ട് പാരമ്പര്യത്തെയും സംഗീത മാധുര്യത്തെയും തൊട്ടുണര്‍ത്തുന്നതായിരുന്നു വേദിയില്‍ അവതരിപ്പിച്ച ഓരോ ഗാനവും.

ജിദ്ദയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹസ്സന്‍ കൊണ്ടോട്ടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശിക ഭേദമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുപോലെ ആസ്വദിക്കുന്ന മാപ്പിളപ്പാട്ടുകള്‍, നൂറ്റാണ്ടുകളായി കേരളത്തിന്റെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നൂഹ് ബീമാപ്പള്ളി സ്വാഗതം ആശംസിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സി.എം. അഹ്‌മദ് ആക്കോട്, അഷ്റഫ് കാലിക്കറ്റ്, പ്രശസ്ത എഴുത്തുകാരി റജിയ വീരാന്‍, ബാദുഷ മാസ്റ്റര്‍, ജ്യോതി ബാബുകുമാര്‍, അഷറഫ് ചുക്കന്‍, യൂസുഫ് കോട്ട തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സംഗീത സന്ധ്യയില്‍ പ്രമുഖ ഗായകരായ നൂഹ് ബീമാപള്ളി, സോഫിയ സുനില്‍, ബീഗം ഖദീജ, ഹസ്സന്‍ കൊണ്ടോട്ടി, ഗഫൂര്‍ തൃപ്പനച്ചി, റാഫി ആലുവ, അഷറഫ് വലിയോറ, മന്‍സൂര്‍ പാങ്ങ്, സത്യന്‍ പി. നായര്‍, അഫ്ര സബീന്‍ റാഫി, റഫീഖ് ബിലാല്‍, സല്‍മാന്‍ പാണ്ടിക്കാട്, മുനീര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ജനപ്രിയ മാപ്പിളഗാനങ്ങള്‍ ആലപിച്ച് സദസ്സിനെ മനംകുളിര്‍പ്പിച്ചു. സുവിജ സത്യന്‍ പരിപാടി അവതരിപ്പിച്ചു. സന്ധ്യാരാഗം ചെയര്‍മാന്‍ നവാസ് ബീമാപ്പള്ളി നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026