l o a d i n g

സാംസ്കാരികം

സൗദി മലയാളി സമാജം വായനാദിനത്തില്‍ 'ഷിബു ചക്രവര്‍ത്തിക്കൊപ്പം പാട്ടോരത്ത്' പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

ദമ്മാം: വായനാദിനത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവര്‍ത്തിക്കൊപ്പം 'പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം - ഷിബു ചക്രവര്‍ത്തിയോടൊത്ത് പാട്ടോരത്ത്' എന്ന പേരില്‍ മലയാളി സമാജം സാഹിത്യ-ഗാനസല്ലാപ പരിപാടി സംഘടിപ്പിച്ചു. ദമ്മാം റോസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

ഗാനരചനാ രംഗത്തേക്കുള്ള തന്റെ തുടക്കം, പാട്ടെഴുത്ത് വഴികളിലുണ്ടായ സന്തോഷങ്ങള്‍, നേരിട്ട പ്രതിസന്ധികള്‍, മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ച് ഷിബു ചക്രവര്‍ത്തി സദസ്സുമായി ലളിതസുന്ദരമായി സംവദിച്ചു. തന്റെ തൂലികയില്‍ പിറന്ന ഗാനങ്ങളുടെ രചനയ്ക്ക് നിദാനമായ സാഹചര്യങ്ങളെക്കുറിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം പാടിയും പറഞ്ഞും മറുപടി നല്‍കിയത് സദസ്സിന് നവ്യാനുഭവമായി. തിരക്കഥാകൃത്തെന്ന നിലയില്‍ താന്‍ എഴുതിയ ചിത്രങ്ങളുടെ തിരശീലയ്ക്കപ്പുറമുള്ള എഴുത്തനുഭവങ്ങളെക്കുറിച്ചും, എഴുത്തിന്റെ പുതുകാല സാധ്യതകളെക്കുറിച്ചും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സമാജം നിര്‍വാഹക സമിതി അംഗവും കലാസംവിധായകനുമായ വിനോദ് കുഞ്ഞ് വരച്ച ചിത്രം ചടങ്ങില്‍ വെച്ച് ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു. മുരളി ഊട്ടുകളം, സോഫിയ ഷാജഹാന്‍, ഡോ. അമിത ബഷീര്‍, സയ്യിദ് ഹമദാനി, സജിത്ത് രാമകൃഷ്ണന്‍, ഷിനോജ്, ബിജു പൂതക്കുളം, ജോയ് തോമസ്, മഞ്ജുഷ ലജിത്ത്, ഗായത്രി ബിജു, ഹഫ്‌സ പാലത്തിങ്കല്‍, ചൈതന്യ ഷിനോജ്, ശ്രീജിത്ത്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, രമാ മുരളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമാജം ഭാരവാഹികളായ സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, ഫെബിന നജ്മുസമാന്‍, ലീന ഉണ്ണികൃഷ്ണന്‍, നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, ഹമീദ് കാണിച്ചാട്ടില്‍, നിഖില്‍ മുരളി, ഹുസ്‌ന ആസിഫ്, സരള ജേക്കബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സമാജം നിര്‍വാഹക സമിതി അംഗം മുഷാല്‍ തഞ്ചേരി പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026