തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ 'എക്‌സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി'ലെ വിവിധ ഒഴിവുകളിലേക്ക് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 2026 ജൂലൈ 12 വരെ അപേക്ഷിക്കാം. ജനറല്‍ മാനേജര്‍, എ.ജി.എം-ചീഫ് കോര്‍ഡിനേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂര്‍ണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.norkaroots.kerala.gov.in Asæn https://name.norkaroots.kerala.gov.in) സന്ദര്‍ശിച്ച്, ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നോര്‍ക്ക റൂട്‌സ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
വിദേശരാജ്യങ്ങളിലെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കുന്ന 'നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്' (NAME - s\bnw) പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസ് സമയത്ത് 0471-2770523 എന്ന നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം: ഇന്ത്യയില്‍ നിന്ന്: 1800 425 3939, വിദേശത്ത് നിന്ന്: +91 88020 12345 (മിസ്ഡ് കോള്‍ സര്‍വീസ് ലഭ്യമാണ്).
Related News