l o a d i n g

ഗൾഫ്

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു; തൊഴില്‍ രംഗത്ത് വനിത മുന്നേറ്റം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026-ന്റെ ഒന്നാം പാദത്തിലെ കണക്കുകള്‍പ്രകാരം സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വാര്‍ഷിക നിരക്കില്‍ 0.8 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ തൊഴില്‍ വിപണി കൈവരിച്ച വലിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ കണക്കുകള്‍.

സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ ഒമ്പത് ശതമാനത്തിലേക്ക് എത്തി എന്നതാണ് ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. തൊട്ടുമുമ്പത്തെ പാദത്തില്‍ ഇത് 10.3 ശതമാനമായിരുന്നു. ഇതേസമയം, സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ മുന്‍ പാദത്തിലെ 5.6 ശതമാനത്തില്‍നിന്ന് 4.9 ശതമാനമായും കുറഞ്ഞിട്ടുണ്ട്. സ്വദേശികളും വിദേശികളും അടങ്ങുന്ന രാജ്യത്തെ ആകെ ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമാണ്. ഇതില്‍ പുരുഷന്മാരുടേത് 2.2 ശതമാനവും സ്ത്രീകളുടേത് 7.2 ശതമാനവുമാണ്.

പ്രാദേശിക തലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യതലസ്ഥാനമായ റിയാദിലാണ് സ്വദേശികള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്; വെറും 3.9 ശതമാനം. കിഴക്കന്‍ പ്രവിശ്യയില്‍ അഞ്ച് ശതമാനവും അല്‍-ജൗഫില്‍ 5.9 ശതമാനവുമാണ് നിരക്കുകള്‍. എന്നാല്‍ വടക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (9.9 ശതമാനം). അസീര്‍ പ്രവിശ്യയാണ് തൊട്ടുപിന്നില്‍ (8.9 ശതമാനം).

തൊഴിലന്വേഷകര്‍ ജോലി കണ്ടെത്തുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതോറിറ്റിയുടെ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും (74.6 ശതമാനം) തൊഴിലുടമകളെ നേരിട്ട് സമീപിച്ച് അപേക്ഷ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. സൗദി സര്‍ക്കാരിന്റെ ഏകീകൃത ദേശീയ തൊഴില്‍ പ്ലാറ്റ്ഫോമായ 'ജദാറത്ത്' (Jadarat) വഴി 55.2 ശതമാനം പേരും, പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി റെസ്യൂമെകള്‍ പുതുക്കി നല്‍കി 48.5 ശതമാനം പേരും ജോലി അന്വേഷിക്കുന്നു.

സ്വദേശികളായ തൊഴിലില്ലാത്തവരില്‍ 95.8 ശതമാനം പേരും സ്വകാര്യ മേഖലയിലെ ജോലി ഓഫറുകള്‍ സ്വീകരിക്കാന്‍ സന്നദ്ധരാണെന്നത് രാജ്യത്തെ മാറുന്ന തൊഴില്‍ സംസ്‌കാരത്തെ കാണിക്കുന്നു. യാത്ര ചെയ്യുന്ന കാര്യത്തില്‍, 60.4 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷന്മാരും പരമാവധി ഒരു മണിക്കൂര്‍ വരെയുള്ള യാത്രാദൂരം സ്വീകരിക്കാന്‍ തയ്യാറാണ്. കൂടാതെ, ജോലി സമയത്തിന്റെ കാര്യത്തില്‍ തൊഴിലില്ലാത്ത വനിതകളില്‍ 68.2 ശതമാനം പേരും പുരുഷന്മാരില്‍ 82.8 ശതമാനം പേരും പ്രതിദിനം 8 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യാന്‍ സന്നദ്ധരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026