l o a d i n g

ഗൾഫ്

നികുതി പിഴകള്‍ ഒഴിവാക്കാനുള്ള ആനുകൂല്യം സൗദി അറേബ്യ ആറ് മാസത്തേക്ക് കൂടി നീട്ടി; നികുതി വെട്ടിപ്പുകാര്‍ക്ക് ഇളവില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

റിയാദ്: രാജ്യത്തെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമേകി, പിഴകള്‍ റദ്ദാക്കാനും സാമ്പത്തിക പിഴകളില്‍നിന്ന് ഇളവ് നല്‍കാനുമുള്ള പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. 2026 ജൂലൈ 1 മുതല്‍ പുതിയ നീട്ടിനല്‍കല്‍ പ്രാബല്യത്തില്‍ വരും. നികുതിദായകര്‍ക്ക് നിര്‍ദ്ദിഷ്ട ഇളവുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനും തങ്ങളുടെ നികുതി ബാധ്യതകള്‍ തീര്‍പ്പാക്കുന്നതിനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് ഈ ഇളവുകള്‍ ബാധകമായിരിക്കില്ലെന്ന് മന്ത്രാലയം കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്.

സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നികുതിദായകന്‍, ആവശ്യമായ എല്ലാ ഡിക്ലറേഷനുകളും അതോറിറ്റിക്ക് സമര്‍പ്പിക്കുകയും മന്ത്രാലയം നിശ്ചയിച്ച കാലയളവിനുള്ളില്‍ മുഴുവന്‍ നികുതി കുടിശ്ശികയും അടച്ചുതീര്‍ക്കുകയും ചെയ്താല്‍ വൈകി രജിസ്റ്റര്‍ ചെയ്തതിനുള്ള പിഴയില്‍നിന്ന് ഇളവ് ലഭിക്കും. എന്നാല്‍, നികുതി വെട്ടിപ്പ് ലംഘനങ്ങള്‍ മൂലമുണ്ടാകുന്ന പിഴകളില്‍നിന്നും ആവശ്യമായ ഏതെങ്കിലും നികുതി ഡിക്ലറേഷനുമായി ബന്ധപ്പെട്ട മറ്റ് പിഴകളില്‍നിന്നും നികുതിദായകന് ഒരുവിധ ഇളവും ലഭിക്കുന്നതല്ല.

2022 ജൂണ്‍ മുതലാണ് ധനമന്ത്രാലയം ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്. ആ തീയതി മുതല്‍ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ, അല്ലെങ്കില്‍ ഈ കാലയളവിനുള്ളില്‍ കുടിശ്ശിക തവണകളായി അടച്ചുതീര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് വരെയോ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെ തവണ വ്യവസ്ഥകള്‍ തിരഞ്ഞെടുക്കുന്നവര്‍ സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അംഗീകരിച്ച പേയ്‌മെന്റ് പ്ലാന്‍ കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്.

മൂല്യവര്‍ദ്ധിത നികുതി വ്യവസ്ഥയില്‍ 2026 ജൂലൈ 1-ന് മുമ്പ് അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ട ടാക്‌സ് റിട്ടേണുകളുമായി ബന്ധപ്പെട്ട വൈകി അടയ്ക്കല്‍ പിഴകള്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിനുള്ള പിഴകള്‍, റിട്ടേണ്‍ തിരുത്തല്‍ പിഴകള്‍ എന്നിവയില്‍നിന്നു നികുതിദായകര്‍ക്ക് ഇളവുണ്ടാകും. ഇത് നികുതിദായകന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയുടെ ഫലമായോ, അല്ലെങ്കില്‍ അതോറിറ്റിയുടെ അസസ്മെന്റ് അല്ലെങ്കില്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഫലമായോ ഉണ്ടായ പിഴയാണെങ്കിലും ഇളവ് ബാധകമാണ്. എന്നാല്‍ ഈ ഇളവ് ലഭിക്കുന്നതിന്, പിഴ ഈടാക്കാന്‍ കാരണമായ റിട്ടേണുമായി ബന്ധപ്പെട്ട മുഴുവന്‍ നികുതി കുടിശ്ശികയും പദ്ധതിയുടെ കാലയളവിനുള്ളില്‍ അടച്ചുതീര്‍ക്കുകയോ തവണകളായി അടയ്ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതുണ്ട്.

അതോറിറ്റി അംഗീകരിച്ച തവണ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പദ്ധതിയുടെ കാലാവധി കഴിഞ്ഞതിന് ശേഷം അടയ്‌ക്കേണ്ടതുമായ യഥാര്‍ത്ഥ നികുതിയുമായി ബന്ധപ്പെട്ട വൈകി അടയ്ക്കല്‍ പിഴകള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. എന്നാല്‍, പദ്ധതിയുടെ കാലയളവിലോ അതിന് ശേഷമോ അതോറിറ്റി അംഗീകരിച്ച ഇന്‍സ്റ്റാള്‍മെന്റ് പ്ലാന്‍ കൃത്യമായി പാലിക്കാന്‍ നികുതിദായകന്‍ തയാറാകാത്ത പക്ഷം, അടയ്ക്കാത്ത യഥാര്‍ത്ഥ നികുതിയുടെ മേല്‍ വൈകി അടയ്ക്കലിനുള്ള പിഴകള്‍ വീണ്ടും ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026