l o a d i n g

കേരള

'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബ്' വാര്‍ഷികം: സ്‌പെഷ്യല്‍ പ്രോഗ്രാം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

കൊച്ചി: പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബിന്റെ' 'ഒരു ദിനം ഒരു പേജ്' ഖുര്‍ആന്‍ പാരായണവും അര്‍ത്ഥവ്യാഖ്യാനവും എന്ന യൂട്യൂബ് പ്രോഗ്രാം ഒരു വര്‍ഷം പിന്നിട്ടു. ഈ അവസരത്തില്‍, പിന്നണി പ്രവര്‍ത്തകരെ അനുമോദിക്കുന്നതിനും ശ്രോതാക്കളോടൊപ്പം ആഘോഷിക്കുന്നതിനുമായി ഗൂഗിള്‍ മീറ്റിലൂടെ സ്‌പെഷ്യല്‍ പ്രോഗ്രാം സംഘടിപ്പിച്ചു. ഇവന്റ് ചെയര്‍ സഫിയ സുബൈറിന്റെ മികച്ച സംഘാടന മികവുകൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.

കെ.എന്‍.എം വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വേറിട്ട പ്രവര്‍ത്തന ശൈലികൊണ്ടും പ്രബോധന രംഗത്തെ സ്ത്രീകളുടെ സജീവ പങ്കാളിത്തം കൊണ്ടും 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബ്' മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണമെന്നും, അതിലെ കൃത്യമായ ആശയങ്ങളും സന്ദേശങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വി.പി ഓര്‍ഗനൈസര്‍ നഈമ ഷാര്‍ജ പരിപാടിക്ക് തുടക്കം കുറിച്ചു. ഇവന്റ് ചെയര്‍ സഫിയ സുബൈര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ലബ്ബ് ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ഫാത്തിമത്തു സുഹറ എന്നിവര്‍ സംസാരിച്ചു. വി.എം.എ അസീസ് (വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പാഠ്യപദ്ധതി ചെയര്‍മാന്‍), ഇമാം ഷംസുദീന്‍ ഖാസിമി (ഫാമിലി എഡ്യൂക്കേറ്റര്‍), ലൈഷ സുഹാസ് (ലീഗല്‍ അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് തിരുവനന്തപുരം), പ്രോഗ്രാമിന്റെ വോയിസ് ഓവര്‍ നിര്‍വഹിച്ച നൗഷാദ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രോതാക്കളെ പ്രതിനിധീകരിച്ച് ഹൈദരാലി, സുഹറാബി എന്നിവര്‍ നിര്‍ദ്ദേശങ്ങളും ആശംസകളും പങ്കുവെച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍, റാസിഖ് ഒമാന്‍, സുബൈര്‍ ഖത്തര്‍, കോര്‍ഡിനേറ്റര്‍മാരായ മൈമുന ബാംഗ്ലൂര്‍, സുഹറ പാലക്കാട് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രോഗ്രാം അവതാരകര്‍, ജഡ്ജിംഗ് പാനല്‍, എഡിറ്റിംഗ് ടീം എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രേക്ഷകരുടെ വലിയ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് മീറ്റിംഗില്‍ വിലയിരുത്തി. അനസ് ബിന്‍ സഈദ് മാസ്റ്ററുടെ ഹൃദ്യമായ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക്, എഡിറ്റിംഗ് ടീമിലെ പി.ആര്‍ ഡയറക്ടര്‍ ജവാദ ഹംസ നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026