l o a d i n g

ഗൾഫ്

'ഖിബ്ല' മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
June 30, 2026

റിയാദ്: റിച്ചൂസ് ബാനറില്‍ '3 Eyes Media' ഒരുക്കിയ 'ഖിബ്ല' മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു. പ്രവാസിയും മാധ്യമപ്രവര്‍ത്തകനുമായ മജീദ് കെ.പി. പതിനാറുങ്ങല്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് കുഞ്ഞിമുഹമ്മദ് വയനാടാണ്.

റിയാദ് അല്‍ വഫാ ഷോല മാള്‍ ഓഡിറ്റോറിയത്തില്‍ ജിഎംഎഫ് സംഘടിപ്പിച്ച 'ഇശല്‍ മല്‍ഹാര്‍' വേദിയില്‍വെച്ച് പ്രശസ്ത സൗദി ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍, ഗായിക ആശ ഷിജു എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, നെസ്റ്റോ & വഫാ ജനറല്‍ മാനേജര്‍ നാസര്‍, ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, ഡോ. ജയചന്ദ്രന്‍, ഷാനവാസ് മുനമ്പത്ത്, ബിഡികെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.

ആല്‍ബത്തിലെ അഭിനേതാവ് ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, ഛായാഗ്രാഹകന്‍ അരുണ്‍ കൃഷ്ണ, നൗഷാദ് കിളിമാനൂര്‍, ഗായകന്‍ കുഞ്ഞിമുഹമ്മദ് വയനാട്, ഗാനരചയിതാവ് മജീദ് കെ.പി. പതിനാറുങ്ങല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷോല മാളിലെ ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ആല്‍ബത്തിന്റെ റിലീസ്. നൗഫല്‍ വടകര, അഷ്‌റഫ് ചേലമ്പ്ര, ദീപു ജി, ബനൂജ് പൂക്കോട്ടുംപാടം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. '3 Eyes Media' യൂട്യൂബ് ചാനലിലൂടെ ആല്‍ബം ഇപ്പോള്‍ ലഭ്യമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026