l o a d i n g

ഗൾഫ്

ജിദ്ദയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ അവസരമൊരുക്കി അനസ് ബിന്‍ മാലിക് മദ്രസ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2026

ജിദ്ദ- നാല്‍പത് ദിവസത്തിനുള്ളില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ അവസരമൊരുക്കി ജിദ്ദ ദഅവാ കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനസ് ബിന്‍ മാലിക് മദ്രസ. ഈ വേനലവധിക്കാലത്ത് 'നൂറുല്‍ ഖുര്‍ആന്‍' എന്ന പേരിലാണ് ഖുര്‍ആന്‍ മനഃപാഠ പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2026 ജൂലായ് 5 മുതല്‍ ഓഗസ്റ്റ് 14 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയിലേക്ക് ഖുര്‍ആന്‍ നന്നായി നോക്കി ഓതാന്‍ അറിയാവുന്ന 15 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം . യോഗ്യതാടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ശനി മുതല്‍ വ്യാഴം വരെ രാവിലെ 6:00 മണി മുതല്‍ വൈകിട്ട് 6:00 മണി വരെയാണ് ക്ലാസുകള്‍. ഓരോ കുട്ടിക്കും അധ്യാപകരുടെ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്ന തരത്തിലാണ് പഠനരീതി. തഹ്ഫീദ് രംഗത്ത് പരിചയസമ്പന്നരായ അറബി മാതൃഭാഷയായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുക.

കുട്ടികളുടെ വ്യക്തിഗത മികവിനനുസരിച്ച് അഞ്ച് മുതല്‍ ഇരുപത് ജുസുഉ വരെയാണ് 40 ദിവസം കൊണ്ട് മനഃപാഠമാക്കാന്‍ സാധിക്കുക. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യം ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് റിവിഷന്‍ ചെയ്യുവാനുള്ള സംവിധാനവും ലഭ്യമാണ്. 2013-ല്‍ 60 ദിവസത്തെ പദ്ധതിയുമായി തുടക്കം കുറിച്ച 'നൂറുല്‍ ഖുര്‍ആന്‍' ആശയത്തിലൂടെ ഇതിനകം നിരവധി കുട്ടികള്‍ ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയിട്ടുണ്ട്. ഇവിടെനിന്നും പഠിച്ചിറങ്ങിയ പല വിദ്യാര്‍ത്ഥികളും ഇന്ന് സൗദിയിലെ വിവിധ ഇസ്ലാമിക് യൂണിവേഴ്സിറ്റികളിലും ഇന്ത്യയിലെ ജാമിഅ അല്‍ ഹിന്ദിലും പഠനം നടത്തുകയോ, കേരളത്തിലും ഗള്‍ഫിലും ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുകയോ ആണെന്ന് സംഘാടകര്‍ പറഞ്ഞു.

മക്ക പ്രൊവിന്‍സിലെ ജംഇയ്യതു തര്‍ത്തീലിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അനസ് ബിന്‍ മാലിക് സെന്ററിന് കീഴില്‍ ഈ പദ്ധതിക്ക് പുറമെ കെ.ജി. മുതല്‍ ഏഴാം തരം വരെയുള്ള ഇസ്ലാമിക് മദ്രസ, ടീനേജ് കുട്ടികള്‍ക്കുള്ള സി. ആര്‍. ഇ. (കണ്ടിന്യൂസ് റിലീജിയസ് എഡ്യൂക്കേഷന്‍), മൂന്ന് വയസ്സുള്ള കുട്ടികള്‍ക്കായുള്ള അല്‍ ഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9299 816, 050 8939 881, 053 766 5155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, അനസ് ബിന്‍ മാലിക് മദ്രസ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026