l o a d i n g

കേരള

'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി, പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിക്കും: സാദിഖലി ശിഹാബ് തങ്ങള്‍, തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ പാസ്റ്റര്‍ക്കെതിരെ പീഡനക്കേസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2026

'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി

കൊച്ചി: 'അമ്മ' സംഘടനയിലെ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താനുള്ള ശ്വേത മേനോന്റെയും സംഘത്തിന്റെയും നീക്കം അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് രമേഷ് പിഷാരടി തടഞ്ഞു. രാജി പ്രഖ്യാപനത്തിന് ശേഷം കണക്ക് ശരിയാക്കാന്‍ അവസരം വേണമെന്ന ശ്വേതയുടെ ആവശ്യം പിഷാരടി കര്‍ശനമായി നിരസിച്ചു. ആരോപണവിധേയരായവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നത് പൊതുസമൂഹം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പിഷാരടി, സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമില്ലെന്ന ശ്വേതയുടെ ആരോപണത്തെയും തള്ളി. തെറ്റുകള്‍ തിരുത്താനല്ല, മറിച്ച് അഡ്ഹോക് കമ്മിറ്റിക്ക് മുന്നില്‍ കൃത്യമായ കണക്കുകള്‍ ഹാജരാക്കാനാണ് പിഷാരടി ശ്വേതയോട് നിര്‍ദ്ദേശിച്ചത്.

പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകും: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി വിഷയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിനെ മുന്‍വിധിയോടെ കാണേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യനയത്തിലും വിഴിഞ്ഞം വിഷയത്തിലും ലീഗിന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച തങ്ങള്‍, വിഴിഞ്ഞം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മലപ്പുറത്ത് പറഞ്ഞു.

തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ പാസ്റ്റര്‍്ക്കെതിരെ പീഡനക്കേസ്

തിരുവല്ല: തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സത്യം മിനിസ്ട്രീസ്' എന്ന ജീവകാരുണ്യ സ്ഥാപനത്തിലെ യുവതിയെ നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സ്ഥാപന ഉടമയായ പാസ്റ്റര്‍ ഡോ. സി.വി വടവനയ്ക്കെതിരെ കേസെടുത്തു. ജോലിസ്ഥലത്തും താമസസ്ഥലത്തും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. തിരുവനന്തപുരം റൂറല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍നടപടികള്‍ക്കായി തിരുവല്ല പോലീസിന് കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026