l o a d i n g

ഗൾഫ്

കൊച്ചി വിമാനത്താവളത്തിലെത്തിയ റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ കായികാധ്യാപകന്റെ ബാഗില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തിയ റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂളിലെ കായികാധ്യാപകന്റെ ബാഗില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സികള്‍ മോഷണം പോയതായി പരാതി. ആലുവ സ്വദേശിയായ ഷഫീഖ് ഇസ്മായിലിന്റെ ബാഗില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. റിയാദില്‍ നിന്ന് ആകാശ എയര്‍ലൈന്‍സില്‍ ഇന്നലെ കൊച്ചിയിലെത്തിയതായിരുന്നു ഇദ്ദേഹം. മൂന്ന് ചെക്ക്-ഇന്‍ ബാഗുകളാണ് ഷഫീഖിന്റെ കൈവശമുണ്ടായിരുന്നത്. ഇതിലൊന്നില്‍ 8,000 റിയാല്‍ സൂക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ പണം ബാഗിലാണെന്ന കാര്യം ഓര്‍ത്ത ഷഫീഖ്, ഉടന്‍ തന്നെ റിയാദ് വിമാനത്താവളത്തിലെ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ബാഗ് സുരക്ഷിതമായി കൊച്ചിയില്‍ എത്തിച്ചോളാമെന്ന ഉറപ്പാണ് ലഭിച്ചത്.

കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം ബാഗുകള്‍ ലഭിക്കാന്‍ ഏറെ വൈകി. ലഭിച്ച ബാഗ് പരിശോധിച്ചപ്പോള്‍ നമ്പര്‍ ലോക്ക് മാറ്റിയ നിലയിലായിരുന്നു. ബാഗിന്റെ സിബ്ബുകള്‍ തുറന്ന്, ഉള്ളിലുണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍നിന്ന് രൂപയിലേക്ക് മാറ്റാന്‍ കരുതിയിരുന്ന തുകയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഇതേ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് യാത്ര ചെയ്ത ഒരു നഴ്‌സിന്റെ ബാഗും ഇത്തരത്തില്‍ നമ്പര്‍ ലോക്ക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എങ്കിലും ആ ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ നഷ്ടം സംഭവിച്ചില്ലെന്ന് ഷഫീഖ് പറഞ്ഞു. സംഭവത്തില്‍ ഷഫീഖ് ഇസ്മായില്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കി.

ബാഗേജില്‍ കൃത്രിമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ എയര്‍ലൈന്‍ കൗണ്ടറില്‍ 'പ്രോപ്പര്‍ട്ടി ഇറെഗുലാരിറ്റി റിപ്പോര്‍ട്ട്' (Property Irregularity Report - PIR) ഫയല്‍ ചെയ്യുകയാണ് വേണ്ടത്. പരാതി നല്‍കാന്‍ വൈകിയാല്‍ പിന്നീട് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറയും. വിലപിടിപ്പുള്ള സാധനങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ 'ട്രാവല്‍ ഇന്‍ഷുറന്‍സ്' എടുക്കുന്നത് നല്ലതാണ്. ബാഗേജ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ ഇത് സഹായിക്കും.

എയര്‍ലൈന്‍ നിയമങ്ങള്‍ പ്രകാരം, ചെക്ക്-ഇന്‍ ബാഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വെക്കരുതെന്ന് നിര്‍ദ്ദേശിക്കാറുണ്ട്. എങ്കിലും, ബാഗേജ് കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയ്ക്ക് എയര്‍ലൈനിന് ഉത്തരവാദിത്തമുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ പരാതി നല്‍കുകയും, സാധ്യമെങ്കില്‍ നഷ്ടപ്പെട്ട വസ്തുക്കളുടെ ലിസ്റ്റും രേഖകളും സമര്‍പ്പിക്കുകയും ചെയ്യുന്നത് നഷ്ടപരിഹാരം ലഭിക്കാന്‍ സഹായിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026