l o a d i n g

ഗൾഫ്

കണ്ണീരലയായി ആ കുഞ്ഞുപെട്ടി! ഖാംനഇയുടെ വിടവാങ്ങലില്‍ ലോകത്തെ കരയിപ്പിച്ച ആ കാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

ടെഹ്റാന്‍: കരിമ്പടമണിഞ്ഞ ലക്ഷക്കണക്കിന് ജനങ്ങള്‍, ആകാശംമുട്ടെ ഉയര്‍ന്ന വന്‍ചിത്രങ്ങള്‍, പ്രാര്‍ത്ഥനാ ഹാളുകളില്‍ അലയടിക്കുന്ന വിലാപഗീതങ്ങള്‍... ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംഇനയുടെ വിലാപയാത്രയും ഔദ്യോഗിക ചടങ്ങുകളും ലോകം ഉറ്റുനോക്കുമ്പോള്‍, അവിടെ ഉയര്‍ന്നുകേട്ട രാഷ്ട്രീയ മുദ്രാവാക്യങ്ങളെക്കാളും പ്രകടിപ്പിക്കപ്പെട്ട ഭരണകൂട കരുത്തിനേക്കാളും ലോകത്തിന്റെ നെഞ്ചുപൊള്ളിക്കുന്നത് ഒരൊറ്റ കാഴ്ചയാണ്ഖാനഊയുടെ പേരക്കുട്ടി സഹ്റ മുഹമ്മദി ഗോല്‍പയേഗാനിയുടെ ആ കുഞ്ഞുപെട്ടി!

യുഎസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തില്‍ ഖാംനഇക്കൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ 14 മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞും ഉണ്ടായിരുന്നു. ഖാംനഇയുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും പെട്ടികള്‍ക്കൊപ്പം വെച്ചിരിക്കുന്ന ആ ചെറിയ പെട്ടി, ഇറാന്‍ ആചരിക്കുന്ന ഒരാഴ്ചത്തെ ദുഃഖാചരണത്തിലെ ഏറ്റവും വലിയ വിങ്ങലായി മാറിയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ കരുത്തും വിപ്ലവവീര്യവും ദേശീയ ഐക്യവും വിളിച്ചോതാന്‍ കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നു ഈ ചടങ്ങുകളെങ്കിലും, ആ കുഞ്ഞുപെട്ടി പ്രൗഢഗംഭീരമായ ആ ചടങ്ങിനെ ഒരു കുടുംബത്തിന്റെ ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തമാക്കി മാറ്റി. ഭൂമിയിലെ ഏതൊരു മനുഷ്യനും തിരിച്ചറിയാന്‍ കഴിയുന്ന, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ആരും തകര്‍ന്നുപോകുന്ന വേദനയായി അത് മാറി.

സൈനിക ബഹുമതികളും മതപരമായ ആചാരങ്ങളും രാഷ്ട്രീയ പ്രതീകങ്ങളും നിറഞ്ഞ ഒരു ചടങ്ങില്‍, ഒരു പിഞ്ചുകുഞ്ഞിന്റെ അവസാന യാത്രയുടെ ചിത്രമാണ് എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. ഇതോടെ ചര്‍ച്ചകള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ നിന്നും മനുഷ്യന്റെ നിസ്സഹായാവസ്ഥയിലേക്കും നഷ്ടങ്ങളിലേക്കും വഴിമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026